ഐ 20 സെഡാന്‍ വരുന്നു
Posted on: 24 Dec 2012 ചെന്നൈ: പ്രീമിയം ഹാച്ച്ബാക്ക് ഐ 20 യുടെ സൈഡാന്‍ പതിപ്പ് കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. 2014 ല്‍ വാഹനം നിരത്തില്‍ ഇറങ്ങുമെന്നാണ് സൂചന. ഇന്ത്യന്‍ വിപണിയിലുള്ള ഹ്യുണ്ടായ് ആക്‌സന്റിന് പകരക്കാരനായാവും കാര്‍ വിപണിയില്‍ എത്തുക.
ഇന്‍ഡിഗോ സി.എസ്, പുതിയ സ്വിഫ്റ്റ് ഡിസയര്‍ എന്നിവയുടെ മാതൃകയിലുള്ള കോംപാക്ട് സെഡാനാവും ഇതെന്നാണ് സൂചന. നാലു മീറ്ററില്‍ താഴെയാവും കാറിന്റെ നീളം. നികുതി ഇളവിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാനാണ് നിര്‍മ്മാതാക്കള്‍ നാലുമീറ്ററില്‍ താഴെ നീളമുള്ള സെഡാനുകള്‍ വികസിപ്പിക്കുന്നത്.