TopGear1
TopGear2
TopGear3
ഫോര്‍ഡിന്റെ സിന്‍ക് മൊബൈല്‍ സംവിധാനം
Posted on: 19 Dec 2012



കൊച്ചി :വാഹനം ഓടിക്കുമ്പോള്‍ ഇടമുറിയാത്ത മൊബൈല്‍ കണക്ടിവിറ്റി ലഭ്യമാക്കുന്ന നവീവ സിന്‍ക് സംവിധാനം ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ബ്ലൂടൂത്ത് സംവിധാനമുള്ള ഏതൊരു മൊബൈല്‍ സംവിധാനവും ഡിജറ്റല്‍ മീഡിയ പ്ലെയറുകളും ബ്ലൂടൂത്തോ യു.എസ്.ബി കണക്ഷനോ വഴി ഈ സംവിധാനവുമായി ബന്ധിപ്പിക്കാം. കാര്‍ ഓടിക്കുമ്പോള്‍ വോയ്‌സ് കമാന്‍ഡുകളിലൂടെയും സ്റ്റീയറിങ്ങില്‍ ഘടിപ്പിച്ചിട്ടുള്ള കണ്‍ട്രോളിലൂടെയും ഫോണ്‍ കോളുകള്‍ ചെയ്യാനും ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കാനും ഈ സംവിധാനം സഹായിക്കും.

ഫോര്‍ഡ് ഉത്തര അമേരിക്കയിലാണ് ആദ്യമായി ഈ സംവിധാനം അവതരിപ്പിച്ചത്. ഇപ്പോള്‍ 40 ലക്ഷത്തോളം ഫോര്‍ഡ് വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ട്. യൂറോപ്പിലും ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ഈ വര്‍ഷം തന്നെ ഈ സംവിധാനം വ്യാപകമാക്കുമെന്നും ഫോര്‍ഡ് അറിയിച്ചു.



ഈ സംവിധാനം ഉപയോഗിക്കുമ്പോള്‍ ഫോണ്‍ വിളിക്കാന്‍ ചെറിയൊരു ബട്ടണില്‍ അമര്‍ത്തിയശേഷം ആളുടെ പേര് പറഞ്ഞാല്‍ മതിയാകും. കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ ബ്ലൂ ടൂത്തിന്റെ സഹായത്തോടെ ഫോണ്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങും. ഫോണിലുണ്ടാകാറുള്ള എല്ലാ സൗകര്യങ്ങളും സിന്‍കിലും ലഭ്യമാണ്. കോളര്‍ ഐഡി, കോള്‍ വെയിറ്റിങ്, കോണ്‍ഫറന്‍സ് കോളിങ്, കോളര്‍ ലോഗ്, കോണ്ടാക്ട് ലിസ്റ്റ്, സിഗ്്‌നല്‍ സട്രെങ്ത് ഐക്കള്‍, ഫോണ്‍ ബാറ്ററി ചാര്‍ജ് ഐക്കണ്‍ എന്നിവയൊക്കെ കാറിന്റെ ഡിസ്‌പ്ലേ സ്‌ക്രീനില്‍ കാണാം.
Print
SocialTwist Tell-a-Friend










Other stories in this section