മുഖംമിനുക്കിയ ഇ ക്ലാസ് വരുന്നു
Posted on: 15 Dec 2012
ഡിട്രോയിറ്റ്: ജര്‍മ്മന്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡീസ് ബെന്‍സ് ആഡംബര കാറായ ഇ ക്ലാസിനെ വീണ്ടും നവീകരിക്കുന്നു. കാഴ്ചയിലെ പുതുമകള്‍ക്കപ്പുറം നവീന എന്‍ജിനും സുരക്ഷാ സംവിധാനങ്ങളുമായാണ് ഇത്തവണ പുതിയ ഇ ക്ലാസ് വരുന്നത്. ഇ ക്ലാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുഖംമിനുക്കലാണ് ഇതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുു. ഡിട്രോയിറ്റ് മോട്ടോര്‍ഷോയില്‍ കാര്‍ അവതരിപ്പിക്കും.
റേഡിയേറ്റര്‍ ഗ്രില്ലിലും ഹെഡ്‌ലാമ്പിലും കൊണ്ടുവന്ന പുതുമയാണ് ശ്രദ്ധേയം. പുതിയ ഇ ക്ലാസ് വാങ്ങുവര്‍ക്ക് ഇനി പുതിയ സ്‌പോര്‍ട്ടി രൂപഭാവമുള്ള ഗ്രില്ലോ, കവെന്‍ഷണല്‍ രൂപത്തിലുള്ള ഗ്രില്ലോ തിരഞ്ഞെടുക്കാം. ഇ ക്ലാസിന്റെ മുഖ്യ സവിശേഷതയായി കണക്കാക്കിയിരു ഹെഡ്‌ലാമ്പിന്റെ സ്ഥാനത്ത് എല്‍.ഇ.ഡി ഡേടൈം റണ്ണിങ് ലൈറ്റുകള്‍ ഉള്‍പ്പെട്ട നവീന സിംഗിള്‍ അസംബ്ലി ഹെഡ്‌ലൈറ്റ് ഇടംപിടിച്ചിട്ടുണ്ട്. ബമ്പറുകള്‍, ബോണറ്റ്, ക്യാരക്ടര്‍ ലൈനുകള്‍, ടെയില്‍ ലാമ്പുകള്‍ എന്നിവയിലെല്ലാം പുതുമകളുണ്ട്.
നവീന രണ്ടു ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.1 ഡീസല്‍ എന്‍ജിനുമാവും പുതിയ ഇ ക്ലാസിന് കരുത്ത് പകരുക. കുതിച്ചുപായാന്‍ ഇ 63 എ.എം.ജി എന്‍ജിന്‍ ഘടിപ്പിച്ച വേരിയന്റും വിപണിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ഒരുകൂട്ടം നൂതന സുരക്ഷാ സംവിധാനങ്ങളും പുതിയ ഇ ക്ലാസില്‍ മെഴ്‌സിഡീസ് ബെന്‍സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.
റഡാര്‍ അധിഷ്ഠിത കൊളിഷന്‍ വാണിങ് സിസ്റ്റം, കാറിനെ നിശ്ചിത ലെയ്‌നിലൂടെ കൃത്യമായി ഓടാന്‍ സഹായിക്കു സ്റ്റിയറിങ് അസിസ്റ്റ് സംവിധാനം, തിരക്കേറിയ കവലകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് ബ്രേക്കിന്റെ കരുത്തുകൂട്ടുന്ന ജംഗ്ഷന്‍ അസിസ്റ്റ് എന്നിവയാണ് പുതിയ ഇ ക്ലാസിനെ പ്രധാന സുരക്ഷാ സംവിധാനങ്ങള്‍. പുതിയകാര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും.