ലോട്ടസിന്റെ എഫ് വണ്‍ കാര്‍ കൊച്ചിയില്‍
Posted on: 12 Dec 2012 സന്ദീപ് സുധാകര്‍
റേസ്ട്രാക്കില്‍ തീ ചിതറിയ്ക്കുന്ന റിനോയുടെ എഫ് വണ്‍ റേസിങ് കാര്‍ കൊച്ചിയിലെത്തി. ഒരുദിവസം മുഴുവന്‍ കളമശേരിയിലെ റെനോ ഷോറൂമില്‍ പ്രദര്‍ശിപ്പിച്ച കാറിനെ ഒരു നോക്കുകാണ്‍ എഫ് വണ്‍ പ്രേമികളുടെ ഒഴുക്കായിരുന്നു. 2012ല്‍ എഫ് വണ്‍ താരങ്ങളായ കിമി റൈക്കോണനും ഗ്രോസ്ജീനും വിവിധ എഫ് വണ്‍ റേസിങ് ട്രോക്കുകളില്‍ ഓടിച്ച കാറാണ് കൊച്ചിയിലെത്തിയത്.
റിനോ ലോട്ടസ് ടീമിന്റേതാണ് 2.8 ലിറ്റര്‍ വി 8 എന്‍ജിന്‍ കരുത്തു പകരുന്ന കാര്‍. ഈ 8 സിലിന്‍ഡര്‍ എന്‍ജിന് കാറിന് നല്‍കുന്ന കരുത്ത് 18000 ആര്‍.പി.എമ്മില്‍ 750 ബി.എച്ച്.പിയാണ്. റിനോ ലോട്ടസ് ടീം മുമ്പ് തീവേഗത്തിന്റെ തോഴനായ മൈക്കിള്‍ ഷൂമാക്കര്‍ പ്രതിനിധാനം ചെയ്തിരുന്ന എന്‍സ്റ്റോണ്‍ ടീമായിരുന്നു. അന്ന് എന്‍സ്‌റ്റോണിന് എന്‍ജിന്‍ നല്‍കാനുള്ള കാരാര്‍ മാത്രമാണ് റിനോയ്ക്ക് ഉണ്ടായിരുന്നത്. പിന്നീട് 2002ല്‍ ബന്നടണില്‍ നിന്നും ടീമിന്റെ ഉടമസ്ഥാവകാശം വാങ്ങിയ റിനോ, പിന്നീട് എഫ് വണ്‍ ട്രാക്കുകളില്‍ സജീവ സാന്നിധ്യമായി. ട്രാക്കുകളില്‍ മഴയുടെ തോഴനായി അറിയപ്പെടുന്ന സെബാസ്റ്റ്യന്‍ വെറ്റലിന്റെ റെഡ് ബുള്‍ ടീമും റിനോയുടെ കാറാണ് ഉപയോഗിക്കുന്നത്.
കൊച്ചിയിലെത്തിയ കുറത്ത എഫ് വണ്‍ കാറിന്റെ നീളം 5038 എംഎമ്മും ഉയരം 950 എംഎമ്മുമാണ്. വീതി 1800 എംഎമ്മും ഭാരം 640 കിലോയുമാണ്. കറുത്ത ബോഡിയില്‍ ഗോള്‍ഡന്‍ ഗ്രാഫിക്‌സാണ് ട്രാക്കിലെ ഈ ലോട്ടസ് പ്രതിനിധിയ്ക്ക്. വീതിയേറിയ ടയറുകളും ഒരു യുദ്ധവിമാനത്തിന് സമാനമായ എയറോ ഡയനാമിക്ക് ബോഡിയുമെല്ലാം എഫ് വണ്‍ റേസ് നേരിട്ട് കണ്ടിട്ടില്ലാത്ത കൊച്ചിയിലെ കാര്‍ പ്രേമികള്‍ക്ക് അമ്പരുപ്പുളവാക്കുന്ന കാഴ്ച്ചയായി. ലോട്ടസിന്റെ ലോഗോയോടു കൂടിയ അനേകം ബട്ടനുകളുള്ള കൊച്ചു സ്റ്റിയറിങ്ങും ഡ്രൈവര്‍ക്ക് മാത്രം കാല്‍ നീട്ടിയിരിക്കാവുന്ന ഡ്രൈവിങ് സീറ്റുമെല്ലാം എഫ് വണ്‍ റേസിനോട് താത്പര്യമില്ലാത്തവരെപോലും ആകര്‍ഷിക്കുന്നവയായി.