TopGear1
TopGear2
ജീപ്പ് വരുന്നു ഇന്ത്യയിലേക്ക്‌
Posted on: 12 Dec 2012



ന്യൂഡല്‍ഹി: ഒടുവില്‍ യാഥാര്‍ത്ഥ ജീപ്പ് ഇന്ത്യയിലെത്തുന്നു. ജീപ്പുമായി നിര്‍മ്മാതാക്കളായ ക്രൈസ്‌ലര്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് ബ്രാന്‍ഡ് ഉടമകളായ ഫിയറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. റാങ്ക്‌ളര്‍, വില്ലീസ് സി.ജെ (സിവിലിയന്‍ ജീപ്പ്), ഗ്രാന്‍ഡ് ചെറോക്കി എന്നീ മോഡലുകളാവും ആദ്യം ഇന്ത്യയില്‍ എത്തുന്നത് എന്നാണ് സൂചന.

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയില്‍ ഇറക്കിയിരുന്ന യൂട്ടിലിറ്റി വാഹനങ്ങളെയാണ് ഇന്ത്യക്കാര്‍ ജീപ്പെവിളിച്ചിരുന്നത്. 1950 കളില്‍ വില്ലീസ് ജീപ്പുകള്‍ അംസംബിള്‍ ചെയ്ത് മഹീന്ദ്ര ഇന്ത്യയില്‍ വിറ്റഴിച്ചിരുന്നു. പിന്നീട് സ്വന്തമായി യൂട്ടിലിറ്റി വാഹനങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങി. മഹീന്ദ്രയുടെ വാഹനങ്ങള്‍ ഒന്നിലും അവര്‍ ജീപ്പ് എന്ന പേര് ഉപയോഗിച്ചിരുന്നില്ല. എങ്കിലും അവയെ ജീപ്പെന്ന് വിളിക്കാനായിരുന്നു ഇന്ത്യക്കാര്‍ക്കിഷ്ടം. രണ്ടാം ലോകമഹായുദ്ധകാലത്ത് സൈനിക ആവശ്യങ്ങള്‍ക്കുവേണ്ടി വികസിപ്പിച്ച വാഹനം ദീര്‍ഘകാലം ഇന്ത്യക്കാരുടെ പ്രിയ ഓഫ് റോഡ് വാഹനമായി തുടര്‍ന്നു. കുന്നും മലയും തകര്‍ന്ന റോഡുകളും താണ്ടാനുള്ള കഴിവായിരുന്നു വാഹനത്തെ ഇന്ത്യക്കാര്‍ക്ക് പ്രിയങ്കരമാക്കിയത്.



ലോകത്തെ ഏറ്റവും പഴക്കമുള്ള ഓഫ് റോഡ് വാഹനമെന്നും സ്‌പോര്‍ട് യൂറ്റിലിറ്റി വാഹനമെന്നും വാഹനലോകം വിശേഷിപ്പിക്കുന്നത് വില്ലീസ് 1941 ല്‍ നിര്‍മ്മിച്ച ജീപ്പിനെയാണ്. ലാന്‍ഡ് റോവര്‍ അടക്കമുള്ള വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്യപ്പെട്ടത് ജീപ്പില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു. ലാന്‍ഡ് റോവറാണ് ലോകത്തെ രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള ഫോര്‍വീല്‍ ഡ്രൈവ് വാഹനം. ഗവമെന്‍റ് പര്‍പ്പസ്, ജനറല്‍ പര്‍പസ് എിവയില്‍നിന്നാണ് ജീപ്പെന്ന പേര് ഉടലെടുത്തതെന്ന് കരുതുന്നു.

ജീപ്പെന്ന പേര് ഇന്ത്യക്കാര്‍ക്ക് പരിചിതമാകയാല്‍ വാഹനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കാന്‍ പ്രയാസപ്പെടേണ്ടി വരികില്ലൊണ് ക്രൈസ്‌ലര്‍ കരുതുത്. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വാഹനങ്ങള്‍ ഇറക്കുമതി ചെയ്താവും ഇന്ത്യയില്‍ വിറ്റഴിക്കുക. നിര്‍മ്മാണമോ അസംബ്ലിയോ ഇന്ത്യയില്‍ നടത്തുതിനെപ്പറ്റി തത്കാരം അവര്‍ ആലോചിക്കുന്നില്ല. എന്നാല്‍ ജീപ്പ് ഉടമകളായ ക്രൈസ്‌ലറിന് വാഹനങ്ങളുടെ രൂപകല്‍പ്പനയും വികസനവും നടത്തുന്ന കേന്ദ്രം ചെന്നൈയിലുണ്ട്. 1000 പേര്‍ ഇവിടെ ജോലി ചെയ്യുന്നുമുണ്ട്. ലോകത്തെ അവരുടെ മൂന്നാമത്തെ ആര്‍ ആന്‍ഡ് ഡി സെന്‍ററാണ് ചെന്നൈയിലേത്. ജീപ്പുകള്‍ ഇന്ത്യയില്‍ വന്‍ വിജയമായാല്‍ ഇവിടെതന്നെ വാഹനങ്ങള്‍ നിര്‍മ്മിക്കുതിനെക്കുറിച്ച് അവര്‍ ചിന്തിച്ചു കൂടെന്നില്ല. കടല്‍ കടന്നെത്തുന്ന യഥാര്‍ത്ഥ ജീപ്പുകള്‍ 2013 മധ്യത്തോടെ ഇന്ത്യന്‍ നിരത്തിലൂടെ ഓടിത്തുടങ്ങിയേക്കും.
Print
SocialTwist Tell-a-Friend









Other stories in this section