TopGear1
TopGear2
സ്പാര്‍ക് ഇ.വി
Posted on: 08 Dec 2012



ലോസ് ആഞ്ജലിസ്: 2014 ല്‍ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഷെവര്‍ലെ സ്പാര്‍ക് ഇ.വി ലോസ് ആഞ്ജലിസ് ഓട്ടോഷോയില്‍ അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് (ജി.എം) അവതരിപ്പിച്ചു. വൈദ്യുത കാറുകള്‍ക്ക് അമേരിക്കന്‍ ഭരണകൂടം നികുതി ഇളവുകള്‍ നല്‍കുന്നതിനാല്‍ 25,000 ഡോളറിന് വൈദ്യുതികൊണ്ട് ഓടുന്ന ചെറുകാര്‍ സ്വന്തമാക്കാനാവുമെന്ന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ വിപണിയില്‍ ബീറ്റ് എന്ന പേരില്‍ ജി.എം വില്‍ക്കുന്ന ചെറുകാറാണ് ലോക വിപണിയിലുള്ള സ്പാര്‍ക്ക്. ഇന്ത്യയിലെ ജനറല്‍ മോട്ടോഴ്‌സിന്റെ ഏറ്റവും വിലകുറഞ്ഞ കാറായ സ്പാര്‍ക്ക് മറ്റൊരു രാജ്യത്തും അവര്‍ വില്‍ക്കുന്നില്ല.

ഇന്ത്യന്‍ വിപണിയിലുള്ള ഹ്യുണ്ടായ് ഐ ടെന്നിന്റെ വൈദ്യുത പതിപ്പായ ഐ ടെന്‍ ബ്ലൂ ഡ്രൈവ് മുതല്‍ ടാറ്റാ ഇന്‍ഡിക്കയുടെ വൈദ്യുത പതിപ്പുവരെ ലോകത്തെ വിവിധ ഓട്ടോഷോകളില്‍ നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അതിനാല്‍ ലോസ് ആഞ്ജലിസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സ്പാര്‍ക്ക് ഇ.വിയ്ക്ക് പുതുമയെന്താണെന്ന് ചിലരെങ്കിലും സംശിയിച്ചേക്കാം. സംശയാലുക്കള്‍ അറിഞ്ഞിരിക്കേണ്ട ചിലകാര്യങ്ങള്‍ ഇവയാണ്. ഓട്ടോ ഷോകള്‍ക്കപ്പുറം നിരത്തുകളില്‍ ഓടുന്ന ലോകത്തെതന്നെ മികച്ച വൈദ്യുത കാറുകളില്‍ ഒന്നാണ് ജി.എമ്മിന്റെ വോള്‍ട്ട്. അമേരിക്കയില്‍ വില്‍ക്കുന്ന വൈദ്യുത കാറുകളില്‍ 50 ശതമാനത്തിലേറെയും വോള്‍ട്ടുകളാണ്. വൈദ്യുതകാര്‍ വികസിപ്പിക്കുന്നതിനും വാണിജ്യാടിസ്ഥാനത്തില്‍ വിറ്റഴിക്കുന്നതിലും കഴിവ് തെളിയിച്ചവരാണ് ജി.എമ്മെന്ന് ചുരുക്കും. 2014 ല്‍ സ്പാര്‍ക്ക് ഇ.വി വിപണിയിലെത്തുമെന്ന് അവര്‍ പറഞ്ഞാല്‍ അത് നടക്കും. വോള്‍ട്ടിനെക്കാള്‍ ചെറിയ വൈദ്യുതകാര്‍ ആയതിനാല്‍ താരതമ്യേന കിറഞ്ഞ വിലയ്ക്ക് സ്പാര്‍ക്ക് ഇ.വി സ്വന്തമാക്കുകയും ചെയ്യാം.



ഈ വിഭാഗത്തിലെ മറ്റേത് വൈദ്യുത വാഹനത്തേക്കാളും മികച്ച വൈദ്യുത മോട്ടോറും ബാറ്ററി സംവിധാനവും ഇന്റീരിയര്‍ - എക്‌സ്റ്റീരിയര്‍ സവിശേഷതകളുമാണ് സ്പാര്‍ക് ഇ.വിയ്ക്കുള്ളതെന്ന് ജി.എം അവകാശപ്പെടുന്നു. 130 എച്ച്.പി പരമാവധി കരുത്തും 542 എന്‍.എം പരമാവധി ടോര്‍ക്കും പകരുന്നതാണ് വൈദ്യുത മോട്ടോര്‍. 20 മിനിറ്റുകൊണ്ട് കാറിന്റെ ബാറ്ററി 80 ശതമാനവും ചാര്‍ജ്ജു ചെയ്യാം. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 60 മൈല്‍ വേഗത്തിലെത്താന്‍ എട്ടു സെക്കന്‍ഡുകള്‍ മതി. 254 കിലോഗ്രാം ഭാരമുള്ള ബാറ്ററി പായ്ക്കിന് എട്ടുവര്‍ഷത്തെ വാറണ്ടിയാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്. വിവിധ രാജ്യങ്ങളില്‍ നിര്‍മ്മിച്ച ബാറ്ററിയുടെ ഘടകങ്ങള്‍ അമേരിക്കയിലാണ് കൂട്ടിയിണക്കിയത്. രണ്ടു ലക്ഷം മണിക്കൂര്‍ ബാറ്ററി ടെസ്റ്റു ചെയ്തു.

ഊര്‍ജ്ജ ഉപയോഗം പരമാവധി കുറയ്ക്കുന്ന തരത്തിലാണ് വാഹനത്തിന്റെ ഇന്റീരിയര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബാറ്ററിയുടെ ചാര്‍ജ്ജ് ഉപയോഗിച്ച് പരമാവധി ദൂരം വാഹനം ഓടിക്കാന്‍ ഇത് സഹായിക്കും. വാഹനത്തിന്റെ എല്ലാ വിവരങ്ങളും ഡ്രൈവര്‍ക്ക് സഹായകരമായ വിധത്തില്‍ ഡാഷ് ബോര്‍ഡിലുള്ള ഏഴിഞ്ച് ഹൈ റസല്യൂഷന്‍ എല്‍.സി.ഡി സ്‌ക്രീനില്‍ കാണാം. ബാറ്ററിയുടെ ചാര്‍ജ്ജ് ഉപയോഗിച്ച് വാഹനത്തിന് ഓടാന്‍ കഴിയുന്ന ദൂരം സൂചിപ്പിക്കുന്ന കോണ്‍ഫിഡന്‍സ് ഗേജാണ് വാഹനത്തിന്റെ മറ്റൊരു സവിശേഷത. സ്മാര്‍ട്ട് ഫോണുകള്‍ക്കും ഐ ഫോണുകള്‍ക്കും ഇണങ്ങുന്ന ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഗ്ലോബല്‍ ഇന്റര്‍നെറ്റ് റേഡിയോ എന്നിവയും ലോസ് ആഞ്ജലിസില്‍ ജി.എം അവതരിപ്പിച്ച സ്പാര്‍ക് ഇ.വിയില്‍ ഉണ്ടായിരുന്നു. ഇന്ത്യന്‍ വിപണിയിലെ ബീറ്റിന് സമാനമായ അഞ്ചുഡോര്‍, അഞ്ചുസീറ്റ് ഹാച്ച്ബാക്ക് കാര്‍ തന്നെയാണ് സ്പാര്‍ക് ഇ.വി.
Print
SocialTwist Tell-a-Friend




Other stories in this section