TopGear1
TopGear2
ടി.വി.എസ് ഫീനിക്‌സ് 125
Posted on: 07 Dec 2012



കൊച്ചി: ടി.വി.എസ്സിന്റെ 125 സിസി മോട്ടോര്‍ സൈക്കിള്‍ ഫീനിക്‌സ് 125 വിപണിയിലിറക്കി. 125 സിസി വിഭാഗത്തിലെ പ്രഥമ പ്രീമിയം എക്‌സിക്യൂട്ടീവ് മോഡലാണിതെന്ന് കമ്പനി പറയുന്നു.

കാറുകളില്‍ മാത്രം കാണുന്ന സമ്പൂര്‍ണ ഡിജിറ്റല്‍ സ്പീഡോ മീറ്റര്‍, ഡിജിറ്റല്‍ ഫ്യുവല്‍ഗേജ്, ലോ ബാറ്ററി റിമൈന്‍ഡര്‍, സോ ഫ്റ്റ്ടച്ച് സ്വിച്ച് ഗിയര്‍ തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇതില്‍ ഉപയോഗിച്ചിട്ടുണ്ട്. വണ്ടി ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി ഹസാര്‍ഡ് ലാമ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സംവിധാനമുള്ള രാജ്യത്തെ ആദ്യ ഇരുചക്ര വാഹനമാണിതെന്ന് സതീഷ്‌കുമാര്‍ അറിയിച്ചു.

ഇലക്ട്രിക് സ്റ്റാര്‍ട്ടിലുള്ള എന്‍ജിന്‍ 8000 ആര്‍.പി.എമ്മില്‍ 16 പി.എസ്. പവറിലാണ് പ്രവര്‍ത്തിക്കുക. 67 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഡിസ്‌ക്, ഡ്രം എന്നീ രണ്ട് വെര്‍ഷനുകളില്‍ ഫീനിക്‌സ് ലഭിക്കും. ഡ്രം വെര്‍ഷന് കൊച്ചിയിലെ എക്‌സ് ഷോറൂം വില 51,250 രൂപയും ഡിസ്‌ക് വെര്‍ഷന് 53,250 രൂപയുമാണ്.
Print
SocialTwist Tell-a-Friend









Other stories in this section