ഷിക്കാഗോ: പ്രതിവര്‍ഷം അഞ്ചുലക്ഷം വൈദ്യുത കാറുകള്‍ 2017 ഓടെ നിര്‍മ്മിച്ചു തുടങ്ങുമെന്ന് ജനറല്‍ മോട്ടോഴ്‌സ്. വൈദ്യുതി ഉപയോഗിച്ച് ദീര്‍ഘദൂരം ഓടാന്‍ സഹായിക്കുന്ന ഇ.ആര്‍.ഇ.വി സാങ്കേതികവിദ്യ ജി.എം കാറുകളില്‍ വ്യാപകമായി ഉപയോഗിക്കും. വൈദ്യുതകാര്‍ വോള്‍ട്ടിന് കരുത്ത് നല്‍കുന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് കാഡിലാക് ഇ.എല്‍.ആര്‍ കാറുകള്‍ വൈകാതെ ഒടിത്തുടങ്ങുമെന്നും ജി.എം സീനിയര്‍ വൈസ് പ്രസിഡന്റ് (ഗ്ലോബല്‍ പ്രോഡക്ട് ഡെവലപ്‌മെന്റ്) മേരി ബാര്‍ബര പറഞ്ഞു.
Other stories in this section