കാക്കനാട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം പുതിയ കാറിനുള്ള ഇഷ്ടനമ്പര്‍ നടന്‍ മോഹന്‍ലാല്‍ സ്വന്തമാക്കി. കെഎല്‍07ബിഡബ്ല്യു9 നമ്പര്‍ ആണ് മത്സരമില്ലാതെ സൂപ്പര്‍സ്റ്റാര്‍ എറണാകുളം ആര്‍ടി ഓഫീസില്‍ നിന്ന് വെള്ളിയാഴ്ച സ്വന്തമാക്കിയത്. ഹിമാലയന്‍ വെള്ള നിറമുള്ള 'മിത്‌സുബിഷി പജേറോ സ്‌പോര്‍ട്' എന്ന കാറിനു വേണ്ടിയാണ് ബി.ഡബ്ല്യു. സീരിസില്‍പ്പെട്ട നമ്പറിനായി ആര്‍ടിഒ ബി.ജെ. ആന്റണിയെ സമീപിച്ചത്. ഇഷ്ടനമ്പറിനായി 25,000 രൂപ അടച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബുക്ക് ചെയ്തിരുന്നത്.Other stories in this section