TopGear1
പൊടിപാറിക്കാന്‍ റിനൊ ഡസ്റ്റര്‍
Posted on: 08 Nov 2012
ഹാനി മുസ്തഫ

വാഹന വേഗത്തിലധികമായി ഉയരുന്ന പെട്രോള്‍ വില, വര്‍ഷാവര്‍ഷം പൊട്ടിപ്പൊളിയുന്ന റോഡുകള്‍, കാര്യക്ഷമതയ്‌ക്കൊപ്പം കാഴ്ചയിലെ ഭംഗി എന്നിവ കണക്കിലെടുക്കുമ്പോള്‍ പത്ത് ലക്ഷത്തിന് താഴെ വിലവരുന്ന ഡീസല്‍ എസ്‌യുവി ആയിരിക്കും സാധാരണ ഇന്ത്യക്കാരന് ഉത്തമമെന്നാണ് വിപണി പഠിക്കുമ്പോള്‍ മനസ്സിലാകുന്നത്. ഇതു കണക്കിലെടുത്താകണം ഫ്രെഞ്ച് കമ്പനിയായ റിനൊ അവരുടെ പുതിയ അവതാരമായി ഒരു കോമ്പാക്ട് എസ്‌യുവിയായ ഡസ്റ്റര്‍ വിപണിയിലെത്തിച്ചത്.ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളിലൊന്നാണ് റിനൊ-നിസ്സാന്‍ എന്ന ഫ്രെഞ്ച്-ജാപ്പനീസ് കമ്പനി മഹീന്ദ്രയുമായി സഹകരിച്ച് വിലകുറഞ്ഞ ലോഗന്‍ നിര്‍മിച്ചാണ് റിനൊ ഇന്ത്യയില്‍ സാന്നിധ്യമറിയിച്ചത്. ഏറെ നീണ്ടുനില്‍ക്കാത്ത ആ ഇന്നിങ്‌സ് അവസാനിപ്പിക്കേണ്ടിവന്നു. പിന്നീട് 2011ല്‍ ഫ്ലവന്‍സ് എന്ന മിഡ്‌സൈഡ് എക്‌സിക്യൂട്ടീവ് നിസ്സാനുമായി റിനൊ പുതിയ ഇന്നിങ്‌സ് ആരംഭിച്ചു. ആഗോളാടിസ്ഥാനത്തിലുള്ള നിസ്സാനുമായിട്ടുള്ള സഹകരണമാണ് റിനൊ ഇന്ത്യയില്‍ നടത്തുന്നത്.

ചെന്നൈയ്ക്കടുത്ത് ഒര്‍ഗടുത്തുള്ള നാലു ലക്ഷം യൂണിറ്റ് നിര്‍മാണ ശേഷിയുള്ള നിസ്സാന്റെ പ്ലാന്റ് ഉപയോഗപ്പെടുത്തിയാണ് ഫ്ലവന്‍സിന്റെ പിന്നാലെ കൊളിയോസ്സും പള്‍സ്സും 2011ല്‍ പുറത്തിറക്കിയത്. 2012 അവസാനത്തോടെ തങ്ങളുടെ ശ്രേണിയെ അഞ്ച് വ്യത്യസ്ത മോഡലുകളായി വളര്‍ത്താനാകുമെന്നാണ് റിനൊയുടെ പ്രതീക്ഷ. ഇതില്‍ ആദ്യത്തേതാണ് ഡസ്റ്റര്‍, ഇതിന് പുറമെ ഒരു പുതിയ മോഡല്‍കൂടി ദീപാവലിക്കു മുന്നേ ഇന്ത്യയിലെത്തിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലിറങ്ങുന്ന ഡസ്റ്ററില്‍ നിന്ന് ഇന്ത്യന്‍ വിപണിക്കായി ഒരുപാട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

മൂന്ന് വ്യത്യസ്ത വിഭാഗത്തിലുള്ള വാഹനങ്ങളുടെ സവിശേഷതകളും ഉപയോഗങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ഡസ്റ്ററിന്റെ നിര്‍മിതിയെന്നാണ് റിനൊ ഇന്ത്യയുടെ ചുക്കാന്‍ പിടിക്കുന്നവര്‍ അവകാശപ്പെടുന്നത്. ഒരു സെഡാനില്‍ കിട്ടുന്നത്ര യാത്രാസുഖവും സുരക്ഷിതത്വവും ടഡഢയില്‍ ഉള്ളതുപോലുള്ള ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ആകാരഭംഗിയും റിനൊ ഉറപ്പുതരുന്നു. ഒരു പ്രീമിയം ഹാച്ച്ബാക്കിലുള്ള ഉപയോഗവും ഉയര്‍ന്ന ഇന്ധനക്ഷമതയും ഡസ്റ്ററില്‍ റിനൊ അവകാശപ്പെടുന്നുണ്ട്.

ഒറ്റനോട്ടത്തില്‍ തന്നെ ഒരു പേശിബലമുള്ള ടഡഢയെ പോലുള്ള രൂപകല്പനയാണ് ഡസ്റ്ററിന് നല്‍കിയിരിക്കുന്നത്. ഭംഗിയെക്കാളേറെ കാഴ്ചയ്ക്കാണ് റിനൊ മുന്‍തൂക്കം നല്‍കിയിട്ടുള്ളതെന്ന് ഡസ്റ്ററിന്റെ മുന്‍വശം കണ്ടാല്‍ തന്നെ മനസ്സിലാകുന്നുണ്ട്. വലിയ ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലൈറ്റും മുഴുനീളം കോം ഗ്രില്ലും വിയ ബമ്പറും അതിലുള്ള വലിയ എയര്‍വെന്റുമെല്ലാം ഡസ്റ്ററിന്റെ കാഴ്ച സുഖം നല്‍കുന്നു. ബമ്പറിന്റെ താഴെയായി വരുന്ന അലുമിനിയം ഗ്ലാടിങ്ങ് ഡസ്റ്ററിന് സുരക്ഷയ്‌ക്കൊപ്പം കാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു.

ഡിസൈനര്‍മാര്‍ അവരുടെ കരവിരുത് അധികമൊന്നും പതിപ്പിക്കാതെ വിട്ടതുപോലെയാണ് വശങ്ങള്‍ കാണുമ്പോള്‍ തോന്നുന്നത്. വലിയ രണ്ട് വീല്‍ ആര്‍ച്ചുകള്‍ ഡസ്റ്ററിന്റെ മുഖ്യഘടകമാണ്. വലിയ സൈഡ് മിററും അലുമിനിയം ഫുട്ട്‌സ്റ്റെപ്പും ടഡഢ ഭാവത്തിന് തുണയാകുന്നുണ്ട്. പുതിയ ടെയില്‍ ലൈറ്റും വലിയ ക്രോമില്‍ ഡസ്റ്റര്‍ എന്ന പേരുമുണ്ട്. ബമ്പറിലെ അലുമിനിയം ഗ്ലാടിങ്ങും റൂഫ് റെയിലും 16 ഇഞ്ച് അലോയി വീലുമെല്ലാം ഒരു ടഡഢ യുടെ എല്ലാ ഭാവവും നല്‍കുന്നതാണ്.

അഞ്ചുപേര്‍ക്ക് സുഖമായി ഇരിക്കാവുന്ന രീതിയിലാണ് ഉള്‍വശം ഒരുക്കിയിരിക്കുന്നത്. ബൂട്ടില്‍ രണ്ട് കുട്ടി സീറ്റുകള്‍ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. വളരെ ഉപയോഗപ്രദമായ രീതിയിലാണ് ഡാഷ് ബോര്‍ഡ് ഒരുക്കിയിരിക്കുന്നത്. തടിച്ച സ്റ്റിയറിങ്ങും അതിലെ മൂന്ന് സ്‌പോക്കും കൂടിയാകുമ്പോള്‍ ഡ്രൈവിങ് ഈസിയാകുന്നു. സുഖമായി വായിക്കാവുന്ന മീറ്ററും വൃത്താകൃതിയിലുള്ള എ.സി. വെന്റുകളും ഡാഷിലെ സ്ഥലസൗകര്യവുമെല്ലാം ഉണ്ടെങ്കിലും ഉള്‍വശത്തിന്റെ രൂപകല്‍പന അത്രയ്ക്ക് ആകര്‍ഷണീയമല്ലെന്നതാണ് ഒരു പോരായ്മ.

മുന്‍ സീറ്റുകള്‍ വലുതും സൗകര്യപൂര്‍ണവുമാണ്. ഡ്രൈവര്‍ സീറ്റ് എട്ടുവിധത്തില്‍ ക്രമീകരിക്കാന്‍ കഴിയും. പിന്നിലെ ഹാന്റ്‌റെസ്റ്റ് നിവര്‍ത്തിയാല്‍ രണ്ട് കപ്പ് ഹോള്‍ഡറും ഉണ്ട്. പിന്‍സീറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക എസി മെന്റുമുണ്ട്. ഏറ്റവും പിറകില്‍ വെക്കാവുന്ന കുട്ടി സീറ്റില്‍ രണ്ട് കുട്ടികള്‍ക്കേ ഇരിക്കാനാകൂ. സ്റ്റീരിയോ കണ്‍ട്രോളര്‍ സ്റ്റിയറിങ്ങിന് പിറകിലായതും പുറമെയുള്ള സൈഡ്മിറര്‍ ക്രമീകരിക്കുന്ന സ്വിച്ച് എന്‍ഡ് ബ്രേക്കിന്റെ താഴെയായതും അസൗകര്യമാണ്. 475 ലിറ്റര്‍ ബൂട്ട് സ്‌പേസാണ് ഡസ്റ്ററിന്റെ മുഖ്യആകര്‍ഷണം.

മൂന്ന് എന്‍ജിനുകളാണ് ഡസ്റ്ററില്‍ റിനൊ ഒരുക്കിയിരിക്കുന്നത് - 16 ലിറ്റര്‍ 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനും 15 ലിറ്റര്‍ 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനും. ഡീസല്‍ എന്‍ജിന് രണ്ട് കരുത്തുകളാണുള്ളത്. 102 എച്ച്.പി.യാണ് പെട്രോള്‍ എന്‍ജിന്റെ കരുത്ത്. ഡീസല്‍ എന്‍ജിന് 84 എച്ച്പി.യും കൂടുതല്‍ കരുത്തുള്ള 108 എച്ച്പി.യുമാണ്. പെട്രോള്‍ എന്‍ജിനിലും ഡിസലിലെ ചെറിയ എന്‍ജിനിലും 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും കൂടുതല്‍ കരുത്തുള്ള 6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സുമാണ് ഘടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഡസ്റ്ററിന്റെ പ്രധാന ആകര്‍ഷണം 205 മി.മീ. ഉള്ള ഗ്രൗണ്ട് ക്ലിയറന്‍സാണ്. ഏത് മോശം പ്രതലത്തിലും സുഖമായി ഓടിക്കാം. ഇതിന് പുറമെ ഉയര്‍ന്ന അപ്രോച്ച് ആങ്കിളും ഡിപാര്‍ച്ചര്‍ ആങ്കിളും കുത്തനെയുള്ള കയറ്റവും ഇറക്കവും കൈകാര്യം ചെയ്യല്‍ എളുപ്പമാക്കുന്നു. കൂടുതല്‍ സുഖകരമായ റൈഡ് ലഭിക്കുന്ന രീതിയില്‍ ട്യൂണ്‍ ചെയ്ത സസ്‌പെന്‍ഷനും പവര്‍ സ്റ്റിയറിങ്ങും ഉയര്‍ന്ന് ഇരിക്കുന്ന സീറ്റുമെല്ലാം നമ്മുടെ സാഹചര്യത്തിന് യോജിച്ചതാണ്. 21 കി.മീ ഇന്ധനക്ഷമത ലഭിക്കുന്നതാണ് ഡീസല്‍ എന്‍ജിന്‍. 7.2 ലക്ഷം മുതല്‍ 11.7 ലക്ഷം രൂപ വരെയാണ് കേരളത്തിലെ വില പ്രഖ്യാപിച്ചിരിക്കുന്നത്.
Print
SocialTwist Tell-a-Friend