TopGear1
TopGear2
TopGear3
പരുത്തിക്കോട്ടെ താരം
Posted on: 28 Oct 2012



പള്ളിക്കല്‍: പരുത്തിക്കോട്ട് പറമ്പന്‍ ആസിഫിന്റെ ബൈക്ക് നാടിന്റെ താരമായി. ധൂം സിനിമയിലൂടെ പരിചിതമായ സുസുക്കി സ്‌പോര്‍ട്‌സ് ബൈക്കാണ് ആസിഫ് പരുത്തിക്കോട് നാട്ടിലെത്തിച്ചത്. ബാംഗ്ലൂരില്‍നിന്ന് 12 ലക്ഷം രൂപ വിലകൊടുത്താണ് ബൈക്ക് വാങ്ങിയതെന്ന് ആസിഫ് പറഞ്ഞു. എം.എച്ച് 02 ബി.ബി 8985 രജിസ്‌ട്രേഷന്‍ നമ്പറുള്ള ബൈക്കിന്റെ പരമാവധി വേഗം മണിക്കൂറില്‍ 280 കിലോമീറ്ററാണ്. എട്ടുമുതല്‍ 10 വരെ കിലോമീറ്ററാണ് മൈലേജ്. പെട്രോള്‍ ബൈക്കാണിത്. വണ്ടി സ്റ്റാര്‍ട്ടാക്കിയാല്‍ ഹെഡ്‌ലൈറ്റ് കത്തിക്കൊണ്ടിരിക്കും. സ്റ്റാന്‍ഡ് മാറ്റാന്‍ മറന്നുപോയാലും വണ്ടി അപകടത്തില്‍പ്പെടാതിരിക്കാനുള്ള സംവിധാനവും ബൈക്കിലുണ്ട്. ബാംഗ്ലൂരില്‍ പിതാവിനോടൊപ്പം കച്ചവടം ചെയ്യുന്ന ആസിഫ് കൗതുകത്തിന്റെ പേരിലാണ് ബൈക്ക് സ്വന്തമാക്കിയത്. റാലികള്‍ക്ക് ഉപയോഗിക്കുന്ന തരം ബൈക്കാണിത്. പള്ളിക്കല്‍ ബസാറിലെയും പരിസരപ്രദേശങ്ങളിലെയും നിരവധിപേര്‍ ആസിഫിന്റെ ബൈക്ക് കാണാന്‍ എത്തിക്കൊണ്ടിരിക്കുന്നു.
Print
SocialTwist Tell-a-Friend










Other stories in this section