TopGear1
TopGear2
TopGear3
നിസാന്റെ പത്ത് മോഡലുകള്‍
Posted on: 01 Oct 2012



ന്യൂഡല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ പത്ത് പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാന്‍ വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2016 ല്‍ വിപണിയില്‍ എത്തുന്ന ചെറുകാര്‍ ഡസ്റ്റണ്‍ ആണ് ഇവയില്‍ പ്രധാനം. ഇന്ത്യന്‍ വിപണിയില്‍ ചെറുകാറുകള്‍ക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് ഡസ്റ്റണ്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയില്‍ മികച്ച വില്‍പ്പനയുള്ള എല്ലാ വിഭാഗങ്ങളിലും നിസാന്റെ വാഹനങ്ങള്‍ എത്തും. പുതിയ പത്ത് വാഹനങ്ങളില്‍ ആദ്യത്തേത് 2014 ല്‍ വിപണിയില്‍ എത്തുമെന്നും നിസാന്‍ വ്യക്തമാക്കിക്കഴിഞ്ഞു.



ഏഴു സറ്റുള്ള വിവിധോപയോഗ വാഹനം ഇവാലിയ ഇന്ത്യന്‍ വിപണിയില്‍ വന്‍ ചലനം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് നിസാന്‍. ഇവാലിയയുടെ വില്‍പ്പന പ്രതിമാസം 2500 യൂണിറ്റ് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിതരണക്കാരായ ഹോവര്‍ ഓട്ടോമോട്ടീവ് ഇന്ത്യ വ്യക്തമാക്കി. കാറുകളായ മൈക്രയും സണ്ണിയും പ്രധാനമായും വിദേശ വിപണികളെ ലക്ഷ്യമാക്കിയാണ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ എം.പി.വി ഇവാലിയയുടെ നിര്‍മ്മാണം ഇന്ത്യന്‍ വിപണിയെ ലക്ഷ്യമാക്കി തന്നെ.



ഇവാലിയകൂടി എത്തിയതോടെ ഇന്ത്യയിലെ വാഹന വില്‍പ്പന ഇരട്ടിയാക്കാന്‍ കഴിയുമെന്നും നിസാന് പ്രതീക്ഷയുണ്ട്. വാഹന നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ ഒരു നിര്‍മ്മാണശാലകൂടി തുറക്കേണ്ടതുണ്ടോ എന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ചെന്നൈയ്ക്ക് അടുത്തുള്ള ഒറഗഡത്തെ പ്ലാന്റിന്റെ ശേഷി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ നിസാന്‍ തീരുമാനം എടുത്തുകഴിഞ്ഞു. പോയവര്‍ഷം 33000 വാഹനങ്ങളാണ് നിസാന്‍ ഇന്ത്യയില്‍ വിറ്റഴിച്ചത്. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരുലക്ഷം വാഹനങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ചെയ്തു. ഈവര്‍ഷം ആഭ്യന്തര വില്‍പ്പന 66,000 യൂണിറ്റുകളായി ഉയര്‍ത്താനാണ് നിസാന്റെ ലക്ഷ്യം. ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോയുമായി ചേര്‍ന്ന് നിര്‍മ്മിച്ചതാണ് ഒറഗഡത്തെ നിസാന്‍ പ്ലാന്റ്. റെനോ, നിസാന്‍ വാഹനങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നുണ്ട്.

നിസാനോ ടൊയോട്ടയോ; ആര് ജയിക്കും
മത്സരം കൊഴുപ്പിക്കാന്‍ ഇവാലിയ
Print
SocialTwist Tell-a-Friend










Other stories in this section