ഡസ്റ്ററിന്റെ വില വര്‍ദ്ധിപ്പിച്ചു
Posted on: 01 Oct 2012
ന്യൂഡല്‍ഹി: സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം ഡസ്റ്ററിന്റെ ഇന്ത്യയിലെ വില നിര്‍മ്മാതാക്കളായ റെനോ വര്‍ദ്ധിപ്പിച്ചു. 30,000 മുതല്‍ 40,000 രൂപ വരെ വിവിധ വേരിയന്റുകളുടെ വില കൂടും. അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും രൂപയുടെ വിനിമയ നിരക്കില്‍ വന്ന വ്യത്യാസവുമാണ് വിലവര്‍ദ്ധനയ്ക്ക് പിന്നിലെന്ന് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ അറിയിച്ചു.
ജൂലായിലാണ് റെനോ ഡസ്റ്റര്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. 7.19 ലക്ഷമാണ് എന്‍ട്രി ലെവല്‍ പെട്രോള്‍ വേരിയന്റിന്റെ വില. ഡെസ്റ്ററിന്റെ ഡിമാന്‍ഡ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ ചെന്നൈയിലെ നിര്‍മ്മാണശാലയില്‍ മൂന്ന് ഷിഫ്റ്റ് ഏര്‍പ്പെടുത്തുമെന്ന് റെനോ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് നാസിഫ് പറഞ്ഞു.