TopGear1
TopGear2
റോള്‍സ് റോയ്‌സ് ഫാന്റം സീരീസ് 2
Posted on: 25 Sep 2012



റോള്‍സ് റോയ്‌സിന്റെ ഫാന്റം സീരീസ് 2 ഇന്ത്യയിലെത്തി. നവീന എട്ടു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്, എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകള്‍, സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനം എന്നിവ അടക്കം നിരവധി പുതുമകളുമായാണ് ഫാന്റം സീരീസ് 2 വരുന്നത്. 4.5 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ് ഷോറൂം വില.



ഫാന്റം കാറുകളിലെ ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരമാണ് എട്ടു സ്പീഡ് ട്രാന്‍സ്മിഷന്‍ സംവിധാനം സീരീസ് 2 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാറിന് കരുത്ത് പകരുന്ന 6.7 ലിറ്റര്‍ 453 ബി.എച്ച്.പി എന്‍ജിന് മാറ്റമില്ല. എല്‍.ഡി.ഡി ഹെഡ് ലാമ്പുകളുമായി നിരത്തിലിറങ്ങുന്ന ആദ്യ ഫാന്റം കാറുകളാണ് സീരീസ് 2 ല്‍ ഉള്ളവ. വൈദ്യുതികൊണ്ട് നിയന്ത്രിക്കാവുന്ന ഹെഡ് ലാമ്പ് റിഫ്ലെക്ടറുകള്‍, നവീന മള്‍ട്ടി മീഡിയ കണ്‍ട്രോളര്‍ എന്നിവയും സീരീസ് 2 ന്റെ സവിശേഷതകളാണ്. സീരീസ് 2 ലെ പുതുമകള്‍ സലൂണ്‍, എക്‌സ്റ്റെന്റഡ് വീല്‍ ബെയ്‌സ്, കൂപെ, ഡ്രോപ്‌ഹെഡ് തുടങ്ങിയ എല്ലാ മോഡലുകളിലും ലഭിക്കും.
Print
SocialTwist Tell-a-Friend




Other stories in this section