ഹൈദ്രാബാദ്: ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ആദ്യ സ്‌കൂട്ടറായ റേ ഇന്ത്യന്‍ വിപണിയിലിറക്കി. 46,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില. നഗരങ്ങളിലെ യുവതികളെ ലക്ഷ്യമാക്കിയാണ് റേ രൂപകല്‍പ്പന ചെയ്തതെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. ഉയരും കുറഞ്ഞ സീറ്റ്, അനായാസം ഉപയോഗിക്കാവുന്ന മെയിന്‍- സൈഡ് സ്റ്റാന്‍ഡുകള്‍ എന്നിവയാണ് മറ്റ് സ്‌കൂട്ടറുകളില്‍നിന്ന് റേയെ വ്യത്യസ്തമാക്കുന്നത്.Other stories in this section