TopGear1
TopGear2
ക്വാണ്ടോ മഹീന്ദ്രയുടെ മിനി എം.പി.വി
Posted on: 29 Aug 2012
സന്ദീപ് സുധാകര്‍



എസ്.യു.മോഡലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് എം.പി.വി വിഭാഗത്തിലേക്ക് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുറത്തിറക്കുന്ന പുതിയ മോഡലാണ് ക്വോണ്ടോ. ഒരു കൊച്ചു കുടുംബത്തിന് ഒരു ഹാച്ച് ബാക്ക്. കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് ഒരു എസ്.യു.വി. ഇങ്ങനെയായിരുന്നു ഒരോ കുടുംബവും കാറുകള്‍ തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍, ഇന്ന് ഈ സ്ഥിതിയില്‍ അല്‍പ്പം മാറ്റമുണ്ട്. വലിയ കുടുംബങ്ങള്‍ക്കു പോലും ഹാച്ച്ബാക്കിനും എസ്.യു.വിയ്ക്കും ഇടയില്‍ ഒരു മോഡല്‍ വേണം. പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും മെയിന്റനന്‍സുമെല്ലാമാണ് ഈ മാറ്റത്തിന് പിന്നില്‍

മാരുതിയുടെ എര്‍ട്ടിഗയ്ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഇത്തരം മോഡലുകളുടെ ആവശ്യകത വിളിച്ചോതുന്നു. ഉപഭോക്താക്കളുടെ ഈ ആവശ്യം ഉള്‍ക്കൊണ്ട് തന്നെയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ക്വോണ്ടോയെ മത്സര രംഗത്തിറക്കുന്നത്. ഒരു കൊച്ചു സൈലോയെന്നും ക്വോണ്ടോയെ വിളിക്കാം. ചെറുകാര്‍ വിപണിയിലേക്ക് കടക്കാന്‍ പദ്ധകളൊന്നുമില്ലെന്ന്് കമ്പനി സൂചിപ്പിക്കുന്നുണ്ടെങ്കിലും ക്വോണ്ടോ ലക്ഷ്യമിടുന്നത് എസ്.യു.വിക്കും ഹാച്ച്ബാക്കിനുമിടയ്ക്ക് ഒരു മോഡല്‍ ലക്ഷ്യമിടുന്ന ഉപഭോക്താക്കളെയാണെന്നതില്‍ സംശയമില്ല. മിനി സൈലോ അല്ലെങ്കില്‍ യു203 എന്നാണ് ക്വോണ്ടയ്ക്ക് കമ്പനി ആദ്യം നല്‍കിയിരുന്ന പേര്.

ബോലെറോയിലേതിന് സമാനമായ വീല്‍കവറാണ് ക്വോണ്ടോയുടേത്. ഗ്രില്ലാണെങ്കില്‍ പഴയ സൈലോയിലേതും. ഉപോഭോക്താവിന്റെ ആവശ്യമനുസരിച്ച് ഏഴു പേര്‍ക്ക് വരെ യാത്ര ചെയ്യാവുന്ന രീതിയില്‍ സീറ്റിങ് കസ്റ്റമൈസ് ചെയ്യാമെന്നതും ക്വോണ്ടോയുടെ മാത്രം പ്രത്യേകതയാണ്. അഞ്ച് പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയില്‍ രണ്ട് നിര സീറ്റുകളോട് കൂടിയും ക്വോണ്ടൊ വിപണിയിലെത്തിയേക്കുമെന്നാണ് അറിയുന്നത്. 2012 സപ്തംബറിലായിരിക്കും ക്വോണ്ടോ നിരത്തിലെത്തുക. അഞ്ച് ലക്ഷം രൂപയ്ക്ക് ഒരു കാര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു എം.പി.വിയായിരിക്കും ക്വോണ്ടോയെന്നും അറിയുന്നു. സൈലോയുടെ അതേ പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് കമ്പനി ക്വോണ്ടോയെയും അണിയിച്ചൊരുക്കിയിരിക്കുന്നത്.

എംഹോക്ക് ഡീസല്‍ എന്‍ജിനില്‍ അല്‍പ്പം മാറ്റം വരുത്തിയായിരിക്കും ക്വോണ്ടോയ്ക്ക് ഹൃദയമൊരുക്കുക. വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ മാരുതിയുടെ വാഗണ്‍ ആറിനെയും ക്വോണ്ടോ അനുസ്മരിപ്പിക്കുന്നു. പക്ഷം വലുപ്പവും കരുത്തും മോഡലിന് വേറിട്ടൊരു ഭംഗി നല്‍കുന്നുണ്ട്. ക്വോണ്ടോയുടെ പിന്നിലെ ഡോര്‍ അല്‍പ്പം ചെറുതാണ്. അല്‍പ്പം തുറക്കാവുന്ന ക്വോര്‍ട്ടര്‍ ഗ്ലാസാണ് പിന്നിലുള്ളത്. പിന്നിലെ ഡിക്കിയുടെ ഡോറിലാണ് സ്‌പെയര്‍ വീല്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ടാറ്റയുടെ സഫാരിയെയും മിത്സുബിഷിയുടെ പജീറോയെയുമെല്ലാം അനുസ്മരിപ്പിക്കുന്നു. 4.5 ലക്ഷം രൂപയ്ക്കും 5.5 ലക്ഷം രൂപയ്ക്കുമിടയിലായിരിക്കും ക്വോണ്ടെയ്ക്ക് വിലയെന്നും അറിയുന്നു.

Print
SocialTwist Tell-a-Friend




Other stories in this section