
രണ്ട് സ്വീഡിഷ് യുവതികളാണ് ഈ ഹെല്‍മെറ്റ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. കണ്ടാല്‍ കഴുത്തില്‍ ഒരു കോളര്‍ പോലെ കിടക്കും. പക്ഷെ അപകട സമയത്ത് കൃത്യമായി ഈ കോളറില്‍ കാറ്റു നിറയുകയും തലയ്ക്ക് ചുറ്റും ഒരു എയര്‍ബാഗ് രൂപം കൊള്ളുകയും ചെയ്യും. കാറുകളിലെ എയര്‍ബാഗിന് സമാനമായാണ് പ്രവര്‍ത്തന രീതി. ഈ ഹെല്‍മെറ്റിന് വേറെയും പ്രത്യേകതയുണ്ട്. സൈക്കിളോ ബൈക്കോ ഓടിക്കുന്നയാളുടെ നീക്കങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനവും ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. വിമാനങ്ങളിലെ ബ്ലാക്ക് ബോക്‌സ് പോലെയാണ് ഇതിന്റെ പ്രവര്‍ത്തനം. നിയമം നിഷ്‌ക്കര്‍ഷിക്കുന്നത് കൊണ്ടാല്ലാതെ ആവശ്യം അറിഞ്ഞു തന്നെ ഹെല്‍മെറ്റ് ധരിക്കാന്‍ സൈക്കിള്‍ സവാരിക്കാരെ പ്രേരിപ്പിക്കണമെന്ന ആഗ്രഹമാണ് പുതിയ ഹെല്‍മെറ്റിന്റെ ഡിസൈനിലെത്തിയതെന്ന് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച അന്ന ഹൗപ്റ്റും ട്രീസ ആള്‍സ്റ്റീനും പറയുന്നു. 
Other stories in this section