ഭാരത് ബെന്‍സ് നെടുമ്പാശ്ശേരിയില്‍
Posted on: 28 Aug 2012
കൊച്ചി: ആഗോളതലത്തിലെ മുന്‍നിര ട്രക്ക് നിര്‍മാതാക്കളായ ജര്‍മനിയിലെ ഡെയ്മ്‌ലര്‍ എജിയുടെ ഇന്ത്യന്‍ സബ്‌സിഡിയറിയായ ഡെയ്മ്‌ലര്‍ ഇന്ത്യ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് നെടുമ്പാശ്ശേരിയില്‍ ഭാരത് ബെന്‍സ് ട്രക്കുകളുടെ അത്യാധുനിക ഷോറൂം ഓട്ടോബാന്‍ തുറന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഓട്ടോബാന്‍ ട്രക്കിങ് ഷോറൂം 3 എസ് (സെയില്‍സ്, സര്‍വീസ്, സ്‌പെയേഴ്‌സ്) സൗകര്യങ്ങളോടുകൂടിയതാണ് വിമാനത്താവളത്തിനടുത്ത് കോട്ടായിയിലുള്ള ഷോറൂം.
ഇന്ത്യന്‍ ട്രക്ക് വിപണിക്ക് പുതിയൊരനുഭവം സമ്മാനിക്കുകയാണ് ഭാരത് ബെന്‍സിന്റെ ലക്ഷ്യമെന്ന് ഡെയ്മ്‌ലര്‍ കമേഴ്‌സ്യല്‍ വെഹിക്കിള്‍സ് വൈസ് പ്രസിഡന്റ് (മാര്‍ക്കറ്റിങ് ആന്റ് സെയില്‍സ്) വി.ആര്‍.വി. പ്രസാദ് പറഞ്ഞു. ഇത്തരം 100 ഷോറൂമുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.മൊബൈല്‍ സര്‍വീസ് വാന്‍ സൗകര്യവുമുണ്ട്.
24 മണിക്കൂര്‍ വര്‍ക്ക്‌ഷോപ്പ്, ക്യാഷ്‌ലെസ് സീറോ ഡിപ്രീസിയേഷന്‍ ഇന്‍ഷ്വറന്‍സ്, ഫുള്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ട്, എക്‌സ്റ്റന്‍ഡഡ് വാറണ്ടി, 24 മണിക്കൂറും റോഡ്‌സൈഡ് അസിസ്റ്റന്‍സ്, വെഹിക്കിള്‍ ട്രാക്കിങ് സിസ്റ്റം, ഡ്രൈവര്‍ ട്രെയ്‌നിങ്, എക്‌സ്പ്രസ്, ഓണ്‍-സൈറ്റ് സര്‍വീസ് എന്നീ സൗകര്യങ്ങളുണ്ട്. മന്ത്രി കെ. ബാബു, കെ.പി. ധനപാലന്‍ എം.പി, ഹംദുള്ള സെയ്ദ് എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, ഓട്ടോബാന്‍ ചെയര്‍മാന്‍ ബാബു മൂപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.