ലിമിറ്റഡ് എഡിഷന്‍ വാഗണ്‍ ആര്‍ പ്രോ
Posted on: 24 Aug 2012 ന്യൂഡല്‍ഹി: വാഗണ്‍ ആറിന്റെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് വാഗണ്‍ ആര്‍ പ്രോ മാരുതി സുസുക്കി വിപണിയില്‍ എത്തിച്ചു. 30,000 രൂപ വിലവരുന്ന അനുബന്ധ ഘടകങ്ങളും ആകര്‍ഷകമായ ബോഡി ഗ്രാഫിക്‌സുമാണ് ലിമിറ്റഡ് എഡിഷന്‍ കാറിന്റെ സവിശേഷതകള്‍. 4.50 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ ഓണ്‍റോഡ് വില.
വാഹന പ്രേമികളെ വാഗണ്‍ ആറിലേക്ക് ആകര്‍ഷിക്കാനുള്ള മാരുതി സുസുക്കിയുടെ തന്ത്രങ്ങള്‍ ഇവയില്‍ ഒതുങ്ങുന്നില്ല. ഒരു 32 ഇഞ്ച് സോണി ബ്രാവിയ എല്‍.സി.ഡി ടെലിവിഷന്‍ വാഗണ്‍ ആര്‍ കാറുകള്‍ വാങ്ങുന്നവര്‍ക്ക് മാരുതി വാഗ്ദാനം ചെയ്യുന്നു. ടി.വി വേണ്ടാത്തവര്‍ക്ക് ഇതിന്റെ വിലയായ 22,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. ടി.വി വേണ്ടെന്നുവച്ചാല്‍ 4.17 ലക്ഷം രൂപയ്ക്ക് (ഓണ്‍റോഡ് ന്യൂഡല്‍ഹി) വാഗണ്‍ ആര്‍ പ്രോ സ്വന്തമാക്കാം.