TopGear1
സിറ്റിയുടെ ഒരു ഓട്ടോമാറ്റിക് വേരിയന്റുകൂടി
Posted on: 20 Aug 2012



ന്യൂഡല്‍ഹി: സിറ്റി സെഡാന്റെ ഒരു ഓട്ടോമാറ്റിക് വേരിയന്റുകൂടി വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുറത്തിറക്കി. സിറ്റിയുടെ ഏറ്റവും വിലകൂടിയ വി വേരിയന്റില്‍ മാത്രമാണ് ഇതുവരെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭിച്ചിരുന്നത്. താരതമ്യേന വിലകുറഞ്ഞ എസ് വേരിയന്റിനൊപ്പവും ഇനി ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ തിരഞ്ഞെടുക്കാം. സിറ്റി എസ്.എ.ടി എന്നാണ് ഈ വേരിയന്റിന് നല്‍കിയിരിക്കുന്ന പേര്. 9.09 ലക്ഷമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂംവില.



കുറഞ്ഞ വിലയ്ക്ക് ഇനി ഓട്ടോമാറ്റിക് ഹോണ്ട സിറ്റി സ്വന്തമാക്കാമെങ്കിലും ഉയര്‍ന്ന വി വേരിയന്റിന്റെ സവിശേഷതകള്‍ പലതും എസ്.എ.ടിയില്‍ ലഭിക്കില്ല. വിങ് മിററുകളിലുള്ള ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡോര്‍ ഹാന്‍ഡിലുകള്‍ക്കും എക്‌സ്‌ഹോസ്റ്റ് ടിപ്പിനുമുള്ള ക്രോം ഫിനിഷ്, ഫോഗ് ലാമ്പുകള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഡാഷ് ബോര്‍ഡിലെ ഗണ്‍മെറ്റല്‍ ഫിനിഷ് എന്നിവ എസ്.എ.ടിയ്ക്ക് ഉണ്ടാവില്ല. ഇവ വി വേരിയന്റില്‍ മാത്രമെ ഉണ്ടാവൂ. വി വേരിയന്റിലെ പത്ത് സ്‌പോക്ക് അലോയ് വീലിന്റെ സ്ഥാനത്ത് എസ്.എ.ടിയില്‍ അഞ്ച് സ്‌പോക്ക് അലോയ് വീലാവും ഉണ്ടാവുക.
Print
SocialTwist Tell-a-Friend




Other stories in this section