TopGear1
TopGear2
ഓഡിക്കിനി ഇ-കണ്ണാടി
Posted on: 16 Aug 2012
പി.എസ് രാകേഷ്‌




റിവേഴ്‌സ് എടുക്കുമ്പോള്‍ കാറിന്റെ പിറകുവശം കാട്ടിത്തരുന്ന കാമറകള്‍ ഇന്നിപ്പോള്‍ പുതുമയല്ലാതായിക്കഴിഞ്ഞു. റിവേഴ്‌സ് കാമറകള്‍ എന്നറിയപ്പെടുന്ന ഈ സംവിധാനത്തിന് 3500 മുതല്‍ക്കാണ് വിലയാരംഭിക്കുന്നത്. റിവേഴ്‌സ് കാമറ ഫിറ്റ് ചെയ്താലും കാറിനുള്ളിലെ റിയര്‍വ്യു മിറര്‍ ഊരിമാറ്റാന്‍ ആരും സാഹസം കാട്ടില്ല, ഓഡിയൊഴിച്ച്. ഓഡിയുടെ ഏറ്റവും പുതിയ മോഡല്‍ കാര്‍ ആര്‍8 ഇ-ട്രോണിന് റിയര്‍വ്യൂ മിററര്‍ ഇല്ല. റിവേഴ്‌സ് കാമറ തന്നെയാണ് കണ്ണാടിയുടെ ദൗത്യം കൂടി നിര്‍വഹിക്കുന്നത്. റിയര്‍വ്യൂ മിറര്‍ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യത്തിന് പുറകിലെ ചില്ല് ഒഴിവാക്കി അടച്ചുമൂടിയ കാറിനുള്ളില്‍ റിയര്‍വ്യൂ മിറര്‍ വച്ചിട്ടെന്തു കാര്യം എന്നാവും ഓഡിയുടെ മറുപടി.

ഫ്രാന്‍സില്‍ വര്‍ഷാവര്‍ഷം നടക്കുന്ന ലെ മാന്‍സ് കാര്‍ റാലിയില്‍ അവതരിപ്പിച്ച ഓഡി ആര്‍18 മോഡല്‍ കാറിനു റിയര്‍വ്യു മിറര്‍ ഇല്ലായിരുന്നു. ഇത്തരത്തിലുളള ഓഡിയുടെ ആദ്യ പരീക്ഷണമായിരുന്നു അത്. സംഗതി വിജയകരമാണെന്ന് തെളിഞ്ഞതോടെ പാസഞ്ചര്‍ കാര്‍ സീരീസിലും ഇതേ രീതി പിന്തുടരാന്‍ ശ്രമിക്കുകയാണ് കമ്പനിയിപ്പോള്‍. അതിന്റെ ഭാഗമായാണ് ആര്‍8 ഇ-ട്രോണില്‍ ഈ സംവിധാനം നടപ്പാക്കിയത്്.



കണ്‍ട്രോള്‍ യൂണിറ്റ്, കാമറ, ഡിസ്‌പ്ലേ സംവിധാനം എന്നിവയടങ്ങുന്നതാണ് ഓഡിയുടെ ഇ-കണ്ണാടി. ഏതു രാത്രിയിലും നല്ല വ്യക്തതയുള്ള ദൃശ്യങ്ങള്‍ ഉറപ്പാക്കാന്‍ ഇതിനുകഴിയും. രാത്രി മറ്റു കാറുകളില്‍ നിന്നുള്ള ശക്തിയേറിയ പ്രകാശം കാരം റിയര്‍വ്യൂ മിററില്‍ ഒന്നും തെളിയാത്ത പ്രശ്‌നം പരിഹരിക്കാന്‍ ഈ സംവിധാനം കൊണ്ടു സാധിക്കും. തീരെചെറിയ അള്‍ട്രാ-ലൈറ്റ്‌വെയിറ്റ് കാമറയാണ് ഇതിനുപയോഗിക്കുന്നത്. മില്ലിമീറ്ററുകള്‍ മാത്രം വ്യാസമുള്ള ലെന്‍സ് ഉപയോഗിക്കുന്ന കാമറയ്ക്ക് സാധാരണ റിയര്‍വ്യൂ മിററില്‍ കൊള്ളുന്നതിനേക്കാള്‍ ഇരട്ടി സ്ഥലത്തെ കാഴ്കള്‍ ഒപ്പിയെടുക്കാനാകും. 7.7 ഇഞ്ച് ഡിജിറ്റല്‍ സ്‌ക്രീനാണ് കാറിനുള്ളില്‍ മിററിന്റെ സ്ഥാനത്ത് സ്ഥാപിക്കുക. സ്മാര്‍ട്‌ഫോണുകളില്‍ ഉപയോഗിക്കുന്ന അമോലെഡ് ഡിസ്‌പ്ലേയുള്ള സ്‌ക്രീനായിരിക്കുമിത്.

ഭാവിയില്‍ ഇതേ സ്‌ക്രീനില്‍ മറ്റുചില സൗകര്യങ്ങള്‍ കൂടി ഏര്‍പ്പെടുത്തുവാന്‍ ഓഡി ഉദ്ദ്യേശിക്കുന്നുണ്ട്. പുറകില്‍ നിന്നുവരുന്ന വാഹനങ്ങളുടെ വേഗം തുടങ്ങിയ കാര്യങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്‌ക്രീനില്‍ തെളിയുമെന്ന് ചുരുക്കം.
Print
SocialTwist Tell-a-Friend









Other stories in this section