TopGear1
ഇന്ത്യയിലെ എന്‍ജിന്‍ നിര്‍മ്മാണം ഫോര്‍ഡ് വര്‍ദ്ധിപ്പിക്കുന്നു
Posted on: 15 Aug 2012



ചെന്നൈ: അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് ചെന്നൈയിലുള്ള എന്‍ജിന്‍ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി ഉയര്‍ത്തുന്നു. പ്രതിവര്‍ഷം 3,40,000 എന്‍ജിനുകള്‍ വൈകാതെ ഇവിടെ നിര്‍മ്മിച്ചു തുടങ്ങും. ഇതോടെ ഫോര്‍ഡിന്റെ മേഖലയിലെ ചെറു എന്‍ജിന്‍ നിര്‍മ്മാണ ഹബ്ബായി ഇന്ത്യ മാറും. 14 മാസത്തിനുള്ളില്‍ പ്ലാന്റിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ നിലവിലുള്ളതിനെക്കാള്‍ 80,000 ഡീസല്‍ എന്‍ജിനുകള്‍ ഇവിടെ അധികം നിര്‍മ്മിക്കാനാവും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന എന്‍ജിനുകളുടെ 40 ശതമാനവും കയറ്റുമതി ചെയ്യാനാണ് ഫോര്‍ഡ് ലക്ഷ്യമിടുന്നത്.



ഇന്ത്യയിലും വിദേശ വിപണിയിലും ഡീസല്‍ എന്‍ജിനുകളുടെ ഡിമാന്‍ഡ് വന്‍തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഫോര്‍ഡ് എന്‍ജിന്‍ നിര്‍മ്മാണം വര്‍ദ്ധിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 200 ജീവനക്കാരെ ഫോര്‍ഡ് പുതുതായി നിയമിച്ചുകഴിഞ്ഞു. എന്‍ജിനുകള്‍ നിര്‍മ്മിക്കാന്‍ കൂടുതല്‍ ഇന്ത്യക്കാരെ ഫോര്‍ഡിന് വേണ്ടിവരും. നവീകരണം പൂര്‍ത്തിയാകുന്നതോടെ പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ ഒരേസമയം നിര്‍മ്മിക്കാന്‍ കഴിയുന്ന ഫോര്‍ഡിന്റെ ലോകത്തെ ആദ്യ പ്ലാന്റായി ചെന്നൈയിലെ നിര്‍മ്മാണശാല മാറും. എന്‍ജിനുകള്‍ ടെസ്റ്റ് ചെയ്യാനുള്ള ആധുനിക സംവിധാനങ്ങളും പ്ലാന്റില്‍ ഉണ്ടാവും.
Print
SocialTwist Tell-a-Friend




Other stories in this section