നിയോ ഫ്ലൂയിഡിക് എലാന്‍ട്ര വിപണിയില്‍
Posted on: 13 Aug 2012
ന്യൂഡല്‍ഹി: ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ സെഡാന്‍ വിഭാഗത്തില്‍പ്പെട്ട നിയോ ഫ്ലൂയിഡിക് എലാന്‍ട്ര കാര്‍ വിപണിയിലെത്തി. പെട്രോള്‍ വിഭാഗത്തില്‍ മൂന്നും ഡീസല്‍ വിഭാഗത്തില്‍ നാലും മോഡലുകളാണ് ഡല്‍ഹിയില്‍ പുറത്തിറക്കിയത്. 12.51 ലക്ഷം രൂപ മുതല്‍ 15.8 ലക്ഷം രൂപ വരെയാണ് വില. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, ആഡംബരത്തോടെയുള്ള ആന്തരിക രൂപകല്പന, മുന്‍ഭാഗത്ത് വെന്റിലേറ്റഡ് സീറ്റുകള്‍, സിലിക്ക ടയര്‍, സോളാര്‍ ഗ്ലാസ് തുടങ്ങിയവയാണ് പ്രത്യേകതകള്‍. ഇലക്‌ട്രോ ക്രോമിക് കണ്ണാടിയോടുകൂടിയ റിയര്‍ പാര്‍ക്കിങ് ക്യാമറയുമുണ്ട്.
1.8 ലിറ്റര്‍ ശേഷിയുളള പെട്രോള്‍ എന്‍ജിനും 1.6 ലിറ്റര്‍ ശേഷിയുള്ള ഡീസല്‍ എന്‍ജിനുമാണ് എലാന്‍ട്രയ്ക്കുള്ളത്. പെട്രോള്‍ എന്‍ജിന്റെ മൈലേജ് 16.3 കിലോമീറ്ററും ഡീസല്‍ എന്‍ജിന്റെ മൈലേജ് 22.7 കിലോമീറ്ററുമാണ്. പെട്രോള്‍ ഇന്ധനമായ എലാന്‍ട്ര എസിന് 12.51 ലക്ഷം രൂപയും എസ്.എക്‌സിന് 13.74 ലക്ഷം രൂപയും എസ്.എക്‌സ്.എ.ടിക്ക് 14.74 ലക്ഷം രൂപയുമാണ് വില. ഡീസലിലെ അടിസ്ഥാന മോഡലിന് 12.91 ലക്ഷം രൂപയും ഇലാന്‍ട്ര എസിന് 13. 64 ലക്ഷം രൂപയും എസ്. എക്‌സിന് 14.85 ലക്ഷം രൂപയും എസ്. എക്‌സ്.എ.ടിക്ക് 15.85 ലക്ഷം രൂപയുമാണ് വില.
ഹ്യൂണ്ടായിയുടെ 'വലിയ' ചെറുകാര്‍