പ്രീമിയര്‍ റിയോ 1.3 മള്‍ട്ടിജെറ്റ് ഡീസല്‍
Posted on: 05 Aug 2012
ന്യൂഡല്‍ഹി: 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എന്‍ജിനുമായി പ്രീമിയറിന്റെ കോംപാക്ട് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനം റിയോ വിപണിയിലെത്തി. ന്യൂഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രീമിയര്‍ ഈ വാഹനം അവതരിപ്പിച്ചിരുന്നു. 6.74 ലക്ഷം രൂപയാണ് പുണെയിലെ എക്‌സ് ഷോറൂം വില. 72 പി.എസ് പരമാവധി കരുത്തും 183 എന്‍.എം പരമാവധി ടോര്‍ക്കും നല്‍കുന്നതാണ് പുതിയ എന്‍ജിന്‍. അഞ്ചു സ്പീഡ് മാനുവലാണ് ട്രാന്‍സ്മിഷന്‍.
ബി.എസ് നാല് മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്ന എന്‍ജിന്‍ ഫിയറ്റിന്റേതാണ്. ഇന്ത്യന്‍ വിപണിയിലുള്ള വിവിധ ഡീസല്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്ന എന്‍ജിനാണിത്. മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഹാച്ച്ബാക്ക്, ഡിസയര്‍ സെഡാന്‍, എര്‍ട്രിഗ എം.പി.വി എന്നിവയിലും ഫിയറ്റിന്റെയും ടാറ്റയുടെയും വിവിധ വാഹനങ്ങളിലും ഉപയോഗിക്കുന്നത് ഈ എന്‍ജിന്റെ വകഭേദങ്ങളാണ്.
19 കിലോമീറ്റര്‍ മൈലേജ് ലഭിക്കും. പ്രതിവര്‍ഷം 1000 ഡീസല്‍ റിയോ കോംപാക്ട് എസ്.യു.വികള്‍ പ്രീമിയര്‍ നിര്‍മ്മിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ 200 സര്‍വീസ് സെന്ററുകളും റിയോ ഉടന്‍ തുറക്കും.