TopGear1
TopGear2
TopGear3
ലിവ ടി.ആര്‍.ഡി സ്‌പോര്‍ട്ടിവോ
Posted on: 01 Aug 2012



ന്യൂഡല്‍ഹി: ഹാച്ച്ബാക്ക് കാര്‍ ലിവയുടെ ലിമിറ്റഡ് എഡിഷന്‍ വേരിയന്റ് ലിവ ടി.ആര്‍.ഡി സ്‌പോര്‍ട്ടിവോ ടൊയോട്ട വിപണിയിലെത്തിച്ചു. ടൊയോട്ട റേസിങ് ഡെവലപ്‌മെന്റ് (ടി.ആര്‍.ഡി) രൂപകല്‍പ്പന ചെയ്തതാണ് സ്‌പോര്‍ട്ടിവോ. പെട്രോള്‍ വേരിയന്റിന് 5.23 ലക്ഷവും ഡീസലിന് 6.32 ലക്ഷവുമാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. 2013 ലെ ടൊയോട്ട എട്യോസ് റേസിങ് ട്രോഫി സീസണിന് മുന്നോടിയായാണ് കാര്‍ വിപണിയിലെത്തുന്നത്.



വൈറ്റ്, അള്‍ട്രാമറൈന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ മാത്രം ലിമിറ്റഡ് എഡിഷന്‍ സ്‌പോര്‍ട്ടിവോ ലഭിക്കും. നവീന മുന്‍ ബമ്പറും സ്‌പോയ്‌ലറും, എയ്‌റോ ഡൈനമിക് സൈഡ് സ്‌കര്‍ട്ട്, ടൂ ടോണ്‍ റിയര്‍ സ്‌പോയ്‌ലറും ബമ്പറും, റൂഫ് സ്‌പോയ്‌ലര്‍, 15 സ്‌പോക് അലോയ് വീലുകള്‍, ആകര്‍ഷകമായ സൈഡ് ഗ്രാഫിക്‌സ് തുടങ്ങിയവയാണ് സ്‌പോര്‍ട്ടിവോയുടെ പുതുമകള്‍. ഉള്ളില്‍ നവീന സീറ്റ് കവറുകളും സില്‍വര്‍ പൂശിയ ഗിയര്‍ഷിഫ്റ്റ് നോബുമുണ്ട്.
Print
SocialTwist Tell-a-Friend










Other stories in this section