തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് ഇരുചക്രവാഹനാപകടങ്ങളില്‍ കൊല്ലപ്പെട്ടത് 1339 പേര്‍. ഇതില്‍ 972 പേര്‍ ഹെല്‍മെറ്റ് ഉപയോഗിച്ചിരുന്നില്ല. 2012 പകുതി പിന്നിടുമ്പോള്‍ 700 ല്‍ അധികം പേര്‍ മരിച്ചു. ഈ വര്‍ഷം അപകട നിരക്ക് വര്‍ധിക്കുന്നതിലേക്കാണ് കണക്കുകള്‍ വിരല്‍ചൂണ്ടുന്നത്. 2010ല്‍ 1319 പേര്‍ ഇരുചക്രവാഹനങ്ങളുണ്ടാക്കിയ അപകടങ്ങളില്‍ മരിച്ചു. ഇതില്‍ 1000 പേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഹെല്‍മെറ്റ് ഉണ്ടായിരുന്നിട്ടും 319 പേര്‍ക്ക് ജീവഹാനി ഒഴിവാക്കാനായില്ല. ജീവാപായം ഒഴിവാക്കാന്‍ ഒരു പരിധിവരെ ഹെല്‍മെറ്റ് സഹായിക്കുന്നതായി ഈ കണക്കുകളിലൂടെ വിലയിരുത്താം. ഒരോ വര്‍ഷവും ഹെല്‍മെറ്റ് ഉപയോഗിക്കാത്തതിന്റെ പേരില്‍ 90,000 പേരെ പോലീസ് പിടികൂടുന്നുണ്ട്. Other stories in this section