TopGear1
TopGear2
TopGear3
മുഖം മിനുക്കിയ വേരിറ്റോ
Posted on: 28 Jul 2012




ന്യൂഡല്‍ഹി: അകത്തും പുറത്തും പുതുമകളോടെ മുഖംമിനുക്കിയ വേരിറ്റോ സെഡാന്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയിലെത്തിച്ചു. പെട്രോള്‍ ഡീസല്‍ വേരിയന്റുകള്‍ വിപണിയില്‍ ലഭിക്കും. 5.27 ലക്ഷം മുതല്‍ 7.14 ലക്ഷം വരെയാണ് വിവിധ വേരിയന്റുകളുടെ ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.

മുഖംമിനുക്കലിലൂടെ റനോ ലോഗന്റെ ചതുരപ്പെട്ടി രൂപം മാറ്റുന്നതില്‍ മഹീന്ദ്ര ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. സ്‌കോഡ കാറുകളെ അനുസ്മരിപ്പിക്കുന്ന ഗ്രില്‍, നവീന ഹെഡ് ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍, എയര്‍ഡാം, ഉരുണ്ട അരികുകളുള്ള ബമ്പര്‍ എന്നിവ നല്‍കിയാണ് വേരിറ്റോയെ മഹീന്ദ്ര പരിഷ്‌കരിച്ചിരിക്കുന്നത്. പൂര്‍ണ്ണമായും ക്രോമിയം പൊതിഞ്ഞതാണ് മുന്‍ഗ്രില്‍. പിന്നിലുംപുതുമകള്‍ മഹീന്ദ്ര കൊണ്ടുവന്നിട്ടുണ്ട്. നമ്പര്‍പ്ലേറ്റ് ബൂട്ടിന് മധ്യത്തിലേക്ക് മാറ്റി. ആകര്‍ഷകമായ ഒരു ക്രോം സ്ട്രിപ്പും ഘടിപ്പിച്ചു.



ഡാഷ് ബോര്‍ഡിലും സ്വിച്ചുകളിലും പുതുമകളുണ്ട്. സൈലോയില്‍നിന്ന് കടമെടുത്ത മ്യൂസിക് സിസ്റ്റമാണ് ഡാഷ് ബോര്‍ഡിന്റെ പ്രധാന ആകര്‍ഷണം. പവര്‍ വിന്‍ഡോ സ്വിച്ചുകളുടെ സ്ഥാനവും പുന:ക്രമീകരിച്ചിട്ടുണ്ട്. രൂപഭാവങ്ങളല്ലാതെ വേരിറ്റോയുടെ എന്‍ജിന് മാറ്റമൊന്നുമില്ല. 1.4 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെയാണ് പുത്തന്‍ കാറിനും കരുത്ത് പകരുന്നത്.
Print
SocialTwist Tell-a-Friend










Other stories in this section