കാക്കനാട്: തന്റെ കാറിന് ഇഷ്ടനമ്പര്‍ നല്‍കാനുള്ള നടന്‍ സിദ്ധിക്കിന്റെ മോഹം പൂവണിഞ്ഞില്ല. തിങ്കളാഴ്ച രാവിലെപതിനൊന്ന് മണിക്ക് എറണാകുളം ആര്‍ടിഒ ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തില്‍ ഇഷ്ടനമ്പറായ കെ.എല്‍.07 ബി.വി. 777-നു വേണ്ടിയാണ് സിദ്ധിക്ക് പൊരുതി തോറ്റത്. തൃക്കാക്കര പളിയതാഴത്ത് വീട്ടില്‍ നസിം അസീസാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.Other stories in this section