
നിര്‍മിക്കുന്നത് കളിവണ്ടിയാണെങ്കിലും തികഞ്ഞ സൂക്ഷ്മതയോടെയാണ് അഭിനാഷിന്റെ പ്രവൃത്തി. രണ്ടരയടി നീളവും ഒരടി വീതിയുമാണ് അഭിനാഷിന്റെ ബസ്സിന്റെ വലിപ്പം. നിശ്ചിത അളവെടുത്ത് ഷാസി നിര്‍മിക്കലാണ് ആദ്യഘട്ടം. തുടര്‍ന്ന് മരക്കഷ്ണങ്ങള്‍ ഉപയോഗിച്ച് നാലുഭാഗങ്ങളും ആണിയടിച്ച് ഉറപ്പിക്കും. ഫൈബറുകള്‍ ഉപയോഗിച്ചുള്ള സീറ്റുകളും സ്‌ട്രോകളുപയോഗിച്ച് നിര്‍മിച്ച തൂണുകളും ബസ്സിന് ഉണ്ടാകും. ഉള്‍ഭാഗങ്ങളിലെ വെളിച്ചത്തിന് എല്‍.ഇ.ഡി.ലൈറ്റ് ഫിറ്റ് ചെയ്യും. വാഹനത്തിന് ഐശ്വര്യം പകരാന്‍ ദൈവങ്ങളുടെ ഫോട്ടോകള്‍ ഡ്രൈവറുടെ സീറ്റിനുമുന്നിലായി അലങ്കരിച്ചു വെക്കും. പിന്നീട് ബസ്സിന്റെ മേല്‍ഭാഗം ഇരുമ്പുതകിട് ഉപയോഗിച്ച് നന്നായി ഉറപ്പിച്ചുകഴിഞ്ഞാല്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയായെന്ന് പറയാം. Other stories in this section