
ടൊയോട്ടയുടെ ആസ്ഥാനമായ ടൊയോട്ട സിറ്റിയില്‍ നിന്ന് വളരെ ദൂരെയല്ല ഉചിയമാഡയുടെ ജന്മദേശമായ ഒകാസാക്കി. ഒരു മികച്ച കാര്‍ നിര്‍മ്മാതാവാകുക എന്ന ബാല്യകാല സ്വപ്നത്തിന്റെ പ്രധാന പ്രചോദനം ടൊയോട്ട ഇതിഹാസമായിരുന്ന പിതാവ് തന്നെ. ടൊയോട്ടയുടെ കിരീടത്തിലെ എക്കാലത്തെയും പൊന്‍തൂവല്‍ ആയ ക്രൗണ്‍ എന്ന സെഡാന്റെ ശില്പി ആയിരുന്നു പിതാവ്. പക്ഷേ, അച്ഛന്‍ ഇതിഹാസമായിരുന്നെങ്കിലും മകന്‍ താഴെ തട്ടിലെ ജോലികളുമായിട്ടാണ് ജീവിതം തുടങ്ങിയത്. കാറുകളുടെ ശബ്ദം, വൈബ്രേഷന്‍ എന്നിവ പരിശോധിക്കുന്ന വിഭാഗത്തിലായിരുന്നു ആദ്യം ജോലി. അങ്ങനെ വര്‍ണരഹിതമായ ജീവിതം നയിക്കുമ്പോഴാണ് 1994-ല്‍ താകേഷിയെ തേടി ഉത്തരവ് വന്നത്.

Other stories in this section