TopGear1
TopGear2
TopGear3
സെര്‍ജിയോ പിനിന്‍ഫാരിന അന്തരിച്ചു
Posted on: 04 Jul 2012



ടൂറിന്‍: ഇറ്റാലിയന്‍ കാര്‍ രൂപകല്‍പ്പനയുടെ പിതാവെന്ന വിശേഷണത്തിന് ഉടമയായ സെര്‍ജിയോ പിനിന്‍ഫാരിന (85) ടൂറിനില്‍ അന്തരിച്ചു. ഫെറാറി റേസ് കാറുകളുടെ രൂപകല്‍പ്പനയിലൂടെ പ്രശസ്തനായ അദ്ദേഹം വാഹന രൂപകല്‍പ്പനയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന വ്യക്തിയാണ്.

നിരവധി വാഹന നിര്‍മ്മാതാക്കള്‍ക്കൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെറാറി ടെസ്റ്ററോസ, ഫിയറ്റ് 124 സ്‌പൈഡര്‍, മാസരാറ്റി ഗ്രാന്‍ടുറിസ്‌മോ തുടങ്ങിയവ അദ്ദേഹം രൂപകല്‍പ്പന ചെയ്ത പ്രശസ്ത മോഡലുകളാണ്. പിനിന്‍ഫാരിനയുടെ വേര്‍പാടില്‍ ഇറ്റലി പ്രധാനമന്ത്രി മരിയോ മോണ്ടി അനുശോചിച്ചു. ഇറ്റാലിയന്‍ കാറുകളുടെ മികവും സൗന്ദര്യവും ലോകപ്രശസ്തമാക്കിയത് അദ്ദേഹമാണെന്ന് മോണ്ടി പറഞ്ഞു. ലോകമെമ്പാടും ഫെറാറി കാറുകള്‍ക്ക് ലഭിച്ച സ്വീകാര്യതയ്ക്ക് പിന്നില്‍ പിനിന്‍ഫാരിന ആണെന്ന് ബ്രാന്‍ഡ് ഉടമകളായ ഫിയറ്റിന്റെ തലവന്‍ സെര്‍ജിയോ മാര്‍ക്കിയോണി പറഞ്ഞു.



മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദമെടുത്തശേഷം സ്വന്തം കുടുംബത്തിന്റെ കാര്‍ ഡിസൈന്‍ കമ്പനിയില്‍ ജോലിക്കുചേര്‍ന്ന പിനിന്‍ഫാരിന വളരെവേഗം ഈ രംഗത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നു. പ്യൂഷോ, വോള്‍വോ, മിത്സുബിഷി തുടങ്ങിയ നിരവധി നിര്‍മ്മാതാക്കള്‍ക്കുവേണ്ടിയും പിനിന്‍ഫാരിന കാറുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ ടാറ്റയ്ക്കുവേണ്ടി പിനിന്‍ഫാരിന പി.ആര്‍ 1 എം.എ എന്ന കണ്‍സപ്റ്റ് കാര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ പ്ലാറ്റ്‌ഫോമില്‍ വികസിപ്പിച്ച ഈ കാര്‍ 2009 ലെ ജനീവ മോട്ടോര്‍ഷോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
Print
SocialTwist Tell-a-Friend










Other stories in this section