

മുമ്പ് മാന്‍, സ്‌കാനിയ, നാവിസ്റ്റാര്‍, വോള്‍വോ, എ.എം.ഡബ്ല്യു എന്നീ വിദേശികള്‍ ഇവിടെയെത്തിയപ്പോള്‍ തുടങ്ങിയ പരിഷ്‌കാരം ഡെയിംലര്‍ പുറത്തിറക്കുന്ന ഭാരത് ബെന്‍സിന്റെ വരവോടെ ശക്തമാക്കാന്‍ ഒരുങ്ങുകയാണ് കമ്പനികള്‍. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ മാന്ദ്യം മുമ്പില്ലാത്തവിധം തെളിഞ്ഞു വരുന്ന സമയത്താണ് ഈ മത്സരമെന്നോര്‍ക്കണം. ഭാരത് ബെന്‍സിന് നന്ദി. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 100 പുതിയ വേരിയന്റുകള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പുതിയതായി ഇറങ്ങും. ഇതിനായി വിവിധ കമ്പനികളുടെ ആകെ നിക്ഷേപം ഒരു ബില്യന്‍ ഡോളര്‍ ആണ്.
Other stories in this section