TopGear1
TopGear2
ക്രൂസിന്റെ നവീന ഡീസല്‍ വേരിയന്റ്‌
Posted on: 27 Jun 2012



ന്യൂഡല്‍ഹി: പ്രീമിയം സെഡാന്‍ ക്രൂസിന്റെ നവീന ഡീസല്‍ വേരിയന്റ് ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യ വിപണിയിലെത്തിച്ചു. 13.85 ലക്ഷം മുതല്‍ 15.67 ലക്ഷംവരെയാണ് ന്യൂഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. രണ്ടുലിറ്റര്‍ ഡീസല്‍ എന്‍ജിനും ആറുസ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് നവീന ക്രൂസിലുള്ളത്. 2009 ല്‍ ഇന്ത്യയിലെത്തിയ ഷെവര്‍ലെ ക്രൂസ് 140 രാജ്യങ്ങളില്‍ ജി.എം വിറ്റഴിക്കുന്നുണ്ട്.




3800 ആര്‍.പി.എമ്മില്‍ 166 പി.എസ് പരമാവധി കരുത്തും 2000 ആര്‍.പി.എമ്മില്‍ 380 എന്‍.എം ടോര്‍ക്കും പകരുന്നതാണ് 16 വാല്‍വ് ഡി.ഒ.എച്ച്.സി എന്‍ജിന്‍. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കാറിന് ഒന്‍പത് സെക്കന്‍ഡുകള്‍ മാത്രംമതി. ഹൈപെര്‍ഫോമന്‍സ് കോമണ്‍റെയ്ല്‍ ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നവീകരിച്ച ടര്‍ബോ ചാര്‍ജറും ഇന്റര്‍കൂളറും എന്നിവ പുതിയ ക്രൂസിന്റെ സവിശേഷതകളാണെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു.
Print
SocialTwist Tell-a-Friend










Other stories in this section