കൊച്ചി: ഇടത്തരക്കാരായ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയില്‍ കൂടുതല്‍ ഇരുചക്ര മോഡലുകള്‍ കൊണ്ടുവരുമെന്ന് ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ദക്ഷിണ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ മൊകാത്തോ യോഷി പറഞ്ഞു. ഹോണ്ടയുടെ പുതിയ മോഡല്‍ ബൈക്ക് 'ഡ്രീം യുഗ' കൊച്ചിയില്‍ പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്നു വര്‍ഷത്തിനിടയില്‍ ഇന്ത്യയിലെ ഇരുചക്ര വിപണന രംഗത്ത് 15 ശതമാനത്തോളം വളര്‍ച്ച നേടിയതായും സാധാരണക്കാരുടെ വാഹനമെന്ന നിലയില്‍ ഡ്രീം യുഗയിലൂടെ വിപണിയില്‍ കൂടുതല്‍ സ്വാധീനമുറപ്പിക്കാനാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. 
Other stories in this section