കൊച്ചി: ഇരുചക്ര വാഹന നിര്‍മാതാക്കളായ യമഹ മോട്ടോഴ്‌സ് സ്‌കൂട്ടര്‍ വിപണിയിലേക്ക് കടക്കുന്നു. യമഹയുടെ ആദ്യ സ്‌കൂട്ടറായ 'റേ' വരുന്ന ദീപാവലിക്ക് വിപണിയിലെത്തുമെന്ന് കമ്പനിയുടെ ദേശീയ ബിസിനസ് ഹെഡ് (സെയില്‍സ്) റോയ് കുര്യന്‍ പറഞ്ഞു. അതേസമയം സ്‌കൂട്ടറിന്റെ വിലയും പ്രത്യേകതകളും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. ചെറുപ്പക്കാരെയാവും റേ സ്‌കൂട്ടര്‍ ലക്ഷ്യമിടുന്നത്. Other stories in this section