TopGear1
TopGear2
TopGear3
ഇ സ്‌കൂട്ടര്‍ വിപണിയിലേക്ക് എനിഗ്മയും
Posted on: 22 Jun 2012



ന്യൂഡല്‍ഹിയിലെ എനിഗ്മ ഓട്ടോ മൂന്ന് ഇലക്ട്രിക് സ്‌കൂട്ടര്‍ വേരിയന്റുകള്‍ അവതരിപ്പിച്ചു. 28,500 മുതല്‍ 31,900 രൂപവരെയാണ് ഇവയുടെ ന്യൂഡല്‍ഹിയിലെ ഓണ്‍റോഡ് വില. ഇലക്ട്രിക് ത്രീവീലറുകളും ഫോര്‍വീലറുകള്‍ വൈകാതെ വിപണിയില്‍ എത്തിക്കാനാണ് എനിഗ്മ ഓട്ടോ ലക്ഷ്യമിടുന്നത്. ആദ്യവര്‍ഷം 20000 ഇ സ്‌കൂട്ടറുകള്‍ വിറ്റഴിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എനിഗ്മ സി.ഇ.ഒ അരുണ്‍ കുമാര്‍ ഉപാധ്യായ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ന്യൂഡല്‍ഹിയിലാണ് സ്‌കൂട്ടറുകള്‍ നിര്‍മ്മിക്കുന്നത്. പ്രതിദിനം 100 യൂണിറ്റുകള്‍ നിര്‍മ്മിക്കും. രാജസ്ഥാനില്‍ പുതിയ പ്ലാന്റ് നിര്‍മ്മിക്കുന്നതിനായി 30 കോടിയുടെ നിക്ഷേപം ഉടന്‍ നടത്തും. പ്രതിദിനം 500 യൂണിറ്റുകള്‍ നിര്‍ക്കാന്‍ ശേഷിയുള്ളതാവും പുതിയ പ്ലാന്റ്. ഇവിടെ നിര്‍മ്മിക്കുന്ന വാഹനങ്ങളുടെ 50 ശതമാനം തായ് വാനിലേക്ക് കയറ്റുമതി ചെയ്യും.



മുച്ചക്ര വാഹനവും നാലുചക്ര വാഹനവും വികസിപ്പിക്കുന്നതിനുള്ള ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. മുച്ചക്ര വാഹനം അടുത്തവര്‍ഷം പുറത്തിരക്കാനാണ് ലക്ഷ്യമിടുന്നത്. നാലുചക്ര വാഹനം യാഥാര്‍ത്ഥ്യമാകാന്‍ നാലു വര്‍ഷമെടുക്കുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തില്‍ രാജ്യത്തെ 18 ഡീലര്‍മാരില്‍നിന്ന് എനിഗ്മ വാഹനങ്ങള്‍ ലഭിക്കും. ഡീലര്‍ഷിപ്പുകളുടെ എണ്ണം ഭാവിയില്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കും.
Print
SocialTwist Tell-a-Friend










Other stories in this section