TopGear1
TopGear2
TopGear3
ലിമിറ്റഡ് എഡിഷന്‍ ഓള്‍ട്ടിസ് എയ്‌റോ
Posted on: 06 Jun 2012



വിപണിയില്‍ എത്തിയതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ച് കൊറോള ഓള്‍ട്ടിസിന്റെ ലിമിറ്റഡ് എഡിഷന്‍ എയ്‌റോ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോഴ്‌സ് പുറത്തിറക്കി. 500 ലിമിറ്റഡ് എഡിഷന്‍ എയ്‌റോ കാറുകള്‍ മാത്രം ടൊയോട്ട നിര്‍മ്മിക്കും. 2012 സപ്തംബര്‍ വരെ മാത്രമെ ഈ കാര്‍ വാങ്ങാന്‍ കഴിയൂ. 11,55,088 രൂപയാണ് കോഴിക്കോട്ടെ എക്‌സ്‌ഷോറൂം വില.



ജെ വേരിയന്റില്‍ യൂറോ നാല് 1.8 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാവും എയ്‌റോ വിപണിയില്‍ എത്തുക. മുന്നിലെയും പിന്നിലെയും നവീകരിച്ച ബമ്പറുകള്‍, എല്‍.ഇ.ഡി ബ്രേക്ക് ലൈറ്റ് ഘടിപ്പിച്ച ബൂട്ട് സ്‌പോയ്‌ലര്‍, ബൂട്ടിലെ എയ്‌റോ ലോഗോ എന്നിവയാണ് കാഴ്ചയിലെ പുതുമകള്‍. സ്‌മോക്ഡ് ഹാലൊജന്‍ ഹെഡ് ലാമ്പ്, നവീന ടെയ്ല്‍ ലാമ്പുകള്‍, സെവന്‍ സ്‌പോക് അലോയ് വീലുകള്‍, ക്രോം ഫിനിഷുള്ള പുകക്കുഴല്‍ എന്നിവയും പുതുമകളാണ്. എയ്‌റോ ലോഗോ പതിപ്പിച്ച ഡ്യുവല്‍ടോണ്‍ ഇന്റീരിയറും പ്രത്യേകതയാണ്. നിലവില്‍ വിറ്റഴിക്കുന്ന കൊറോള ഓള്‍ട്ടിസ് കാര്‍ വിപണിയില്‍ തുടരും.
Print
SocialTwist Tell-a-Friend










Other stories in this section