TopGear1
TopGear2
TopGear3
ഏറ്റവും വിലകുറഞ്ഞ ബൈക്ക് യമഹ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നു
Posted on: 30 May 2012



ചെന്നൈ: യാത്രാ ബൈക്ക് വിഭാഗത്തിലെ ഏറ്റവും വിലകുറഞ്ഞ ഇരുചക്രവാഹനം വിപണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ യമഹ ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ജപ്പാനിലെ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇന്ത്യയില്‍ ഗവേഷണ വിഭാഗം സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ജപ്പാനില്‍ രൂപകല്‍പ്പന ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കുകയാവും ആര്‍ ആന്‍ഡ് ഡി വിഭാഗം ആദ്യം ചെയ്യുക. പിന്നീട് സ്വന്തമായി ബൈക്കുകള്‍ രൂപകല്‍പ്പന ചെയ്യന്‍ കഴിയുന്ന വിധത്തില്‍ അതിനെ ശക്തമാക്കുമെന്നും യമഹ വ്യക്തമാക്കിക്കഴിഞ്ഞു.



27,500 രൂപ വിലയുള്ള ബൈക്ക് വിപണിയില്‍ എത്തിക്കാനാണ് യമഹ ലക്ഷ്യമിടുന്നത്. ഹീറോ മോട്ടോ കോര്‍പ്പ് പുറത്തിറക്കുന്ന സി.ഡി ഡോണ്‍ ആണ് നിലവില്‍ ലഭ്യമായ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ബൈക്ക്. 36,000 രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ക്രക്‌സ് ആണ് യമഹ ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കുന്ന വിലകുറഞ്ഞ ബൈക്ക്. 38,365 രൂപയാണ് ഇതിന്റെ എക്‌സ് ഷോറൂം വില. ചെന്നൈയിലാവും യമഹയുടെ വിലകുറഞ്ഞ ബൈക്ക് നിര്‍മ്മിക്കുക. തമിഴ്‌നാട്ടിലെ ബൈക്ക് നിര്‍മ്മാണശാലയുടെ വികസനത്തിനായി 1500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് യമഹ പ്രഖ്യാപിച്ചിട്ടുണ്ട്.
Print
SocialTwist Tell-a-Friend










Other stories in this section