2011 ല്‍ ജപ്പാനെ വിഴുങ്ങിയ സുനാമിത്തിരകള്‍ കവര്‍ന്നെടുത്ത ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്ക് വീണ്ടും വാര്‍ത്തയാവുന്നു. പീറ്റര്‍ മാര്‍ക്ക് എന്ന വാഹനപ്രേമി കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ തീരത്ത് ഹാര്‍ലി ബൈക്ക് കണ്ടെത്തിയതായിരുന്നു ആദ്യ വാര്‍ത്ത. ജപ്പാനില്‍നിന്ന് 4000 മൈലില്‍ ഏറെദൂരം കടലിലൂടെ ഒഴുകി കാനഡയിലെത്തിയ ബൈക്ക് അതിന്റെ ഉടമ ജപ്പാനിലുള്ള ഇകുവോ യോകോയാമയ്ക്ക് അയച്ചുകൊടുക്കാന്‍ കാനഡയിലെ ഹാര്‍ലി പ്രേമികള്‍ തീരുമാനിച്ചു. എന്നാല്‍ സുനാമി തകര്‍ത്ത ജീവിതം നേരെയാക്കാന്‍ പാടുപെടുന്ന യോകോയാമ ഹാര്‍ലി ബൈക്ക് തനിക്ക് വേണ്ടെന്ന് അറിയിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ജപ്പാന്‍ സുനാമിയുടെ ഓര്‍മ്മയ്ക്കായി മ്യൂസിയത്തില്‍ ബൈക്ക് സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഹാര്‍ലി ഡേവിഡ്‌സണ്‍.

Other stories in this section