തിരുവനന്തപുരം: വാഹനങ്ങളുടെ ഗ്ലാസുകളില്‍ കാഴ്ച മറയ്ക്കുന്ന കറുത്ത ഫിലിം പതിക്കുന്നതിനെതിരെ പോലീസും ഗതാഗതവകുപ്പും ഉടന്‍ നടപടികള്‍ ആരംഭിക്കും. കോടതി വിധി നടപ്പാക്കുന്നതിന് സമയപരിധി അനുവദിച്ചിട്ടില്ലാത്തതിനാല്‍ പതിവ് വാഹന പരിശോധനയില്‍ ഇതും ഉള്‍പ്പെടുത്തുമെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. കോടതിയുത്തരവ് നടപ്പാക്കേണ്ടതുണ്ട്. കോടതിവിധി വന്നതുമുതല്‍ അത് നാട്ടിലെ നിയമമാണ്. അത് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഡി.ജി.പി. പറഞ്ഞു.
Other stories in this section