ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അസഹ്യമായ ചൂടിനും മുടികൊഴിച്ചില്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പരിഹാരവുമായി കോഴിക്കോട്ടുകാരന്‍ രംഗത്ത്. പന്തീരാങ്കാവ് സ്വദേശിയായ പുത്തൂര്‍വടക്കെയില്‍ മുരളീധരനാണ് ചകിരിച്ചോറും കിടക്കയുണ്ടാക്കാനുപയോഗിക്കുന്ന ഉന്നവും ഫൈബര്‍ ഗ്ലാസും ഉപയോഗിച്ച് ഹെല്‍മറ്റുണ്ടാക്കിയിരിക്കുന്നത്. ഹെല്‍മറ്റിനുള്ളിലെ ചൂടുള്ള വായു പുറന്തള്ളാന്‍ ഓട്ടോമാറ്റിക് എകേ്‌സാസ്റ്റ് ഫാനും ഹെല്‍മെറ്റിനുള്ളിലുണ്ട്.
Other stories in this section