TopGear1
TopGear2
TopGear3
കുട്ടികള്‍ക്കുവേണ്ടി ശംഖുംമുഖത്ത് സിഗ്‌നല്‍ തെളിഞ്ഞു
Posted on: 18 Apr 2012

കുട്ടികള്‍ക്ക് ട്രാഫിക് നിയമങ്ങള്‍ പരിചിതമാകാന്‍ ശംഖുംമുഖത്തെ ചാച്ചാ നെഹ്‌റു ട്രാഫിക് ട്രെയിനിങ് പാര്‍ക്കില്‍ 'സോളാര്‍ സിഗ്‌നല്‍ ലാംമ്പുകള്‍' സ്ഥാപിച്ചു. സംസ്ഥാന പോലീസാണ് സിഗ്‌നല്‍ ലാംമ്പുകള്‍ പാര്‍ക്കിന് നല്‍കിയത്. മാത്രമല്ല, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള വ്യക്തമായ അറിവ് ലഭിക്കുന്നതിന് സിഗ്‌നല്‍ ലാംമ്പുകള്‍ക്ക് പുറമെ മറ്റു സൈന്‍ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

കുട്ടികള്‍ക്ക് സൈക്കിളും, ട്രൈസൈക്കിളും ഇവിടെ നല്‍കുന്നുണ്ട്. സൈക്കിളിന് അരമണിക്കൂറിന് 15 രൂപയും, ട്രൈസൈക്കിളിന് 10 രൂപയുമാണ് ഈടാക്കുക. വൈകീട്ട് ആറുമുതല്‍ രാത്രി എട്ടുവരെയാണ് സിഗ്‌നല്‍ ലാംമ്പുകള്‍ പ്രവര്‍ത്തിക്കുക. അവധിക്കാലമായതിനാല്‍ ധാരാളം കുട്ടികള്‍ ഇതിനെ പ്രയോജനപ്പെടുത്തുന്നതായി ഡി.ടി.പി.സി. സെക്രട്ടറി ഒ.ടി. പ്രകാശ് പറഞ്ഞു.
Print
SocialTwist Tell-a-Friend










Other stories in this section