ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നടന്ന ഓട്ടോഷോകളില്‍ വാഹനപ്രേമികളുടെ മനംകവര്‍ന്ന സിറ്റികാര്‍ ടൈ്വസി വിപണിയിലെത്താന്‍ ഒരുങ്ങുന്നു. റെനോ വികസിപ്പിച്ച കുഞ്ഞന്‍ വൈദ്യുതികാര്‍ യു.കെ വിപണിയിലാണ് അദ്യം എത്തുന്നത്. ഏപ്രില്‍ 13 ന് ടൈ്വസി വിപണിയിലെത്തുമെന്നാണ് സൂചന. 16 വയസിനു മുകളില്‍ പ്രാമമുള്ളവര്‍ക്ക് യു.കെയില്‍ എവിടെയും ടൈ്വസി ഓടിക്കാന്‍ ലൈസന്‍സ് ആവശ്യമില്ല.
ടൈ്വസിയുടെ കണ്‍സപ്റ്റ് പതിപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ റെനോ പ്രദര്‍ശിപ്പിച്ചിരുന്നു. ഓട്ടോഷോകളില്‍ ടൈ്വസിയെ കണ്ട പലരും കുഞ്ഞന്‍ കാര്‍ വിപണിയിലെത്തുമെന്ന് കരുതിയില്ല. രണ്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനം തിരക്കേറിയ നഗരങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് പ്രിയങ്കരമാവുമെന്ന് ഉറപ്പാണ്. ബാറ്ററിയില്‍ ഓടുന്നതിനാല്‍ ഇന്ധന വില വര്‍ദ്ധനയെക്കുറിച്ചോ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ചോ ചിന്തിക്കുകയേ വേണ്ട. ഫ്ലാവന്‍സ്, പള്‍സ്, കോലിയോസ് തുടങ്ങിയ വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന റെനോ കുഞ്ഞന്‍ ടൈ്വസിയെ ഏറെവൈകാതെ ഇവിടെയും എത്തിക്കുമെന്ന് പ്രതീക്ഷാം.
വിപണിയിലുള്ള വലിയ വൈദ്യുത കാറുകളെക്കാള്‍ കുറഞ്ഞ വിലയാവും ടൈ്വസിക്കെന്നാണ് റെനോ നല്‍കുന്ന സൂചന. 6690 പൗണ്ട് മുതല്‍ 6950 വരെയാവും വിലയെന്ന് സൂചനയുണ്ട്. ഉയര്‍ന്ന വേരിയന്റില്‍ അലോയ് വീലുകളും മെറ്റാലിക് പെയിന്റുമുണ്ട്. 17 എച്ച്.പി പരമാവധി കരുത്തും 57 എന്‍.എം ടോര്‍ക്കും പകരുന്നതാണ് വാഹനം. മണിക്കൂറില്‍ 50 മൈലാണ് പരമാവധി വേഗം.