TopGear1
TopGear2
TopGear3
അപകടസാധ്യത കൂടുതല്‍ കോഴിക്കോട്ട്‌
Posted on: 19 Mar 2012
പി. ബസന്ത്‌



ന്യൂഡല്‍ഹി: കേരളത്തിലെ ദേശീയപാതയില്‍ അപകടസാധ്യതയുള്ള ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങള്‍ കോഴിക്കോട് ജില്ലയില്‍. 20 കേന്ദ്രങ്ങളാണ് ജില്ലയില്‍ കൂടുതല്‍ അപകടസാധ്യതയുള്ളവയെന്ന് ലോക്‌സഭയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. മലപ്പുറം ജില്ലയില്‍ ദേശീയ പാത കടന്നു പോകുന്ന ഒമ്പതും പാലക്കാടും വയനാടും ആറും കണ്ണൂരില്‍ അഞ്ചും കാസര്‍കോട്ട് നാലും കേന്ദ്രങ്ങളാണ് അപകടസാധ്യത കൂടുതലുള്ളതെന്ന് കെ. സുധാകരനെ ലോക്‌സഭയില്‍ ഉപരിതല ഗതാഗത മന്ത്രി അറിയിച്ചു.

കോഴിക്കോട് ജില്ലയില്‍, കുണ്ടായിത്തോട് ജങ്ഷന്‍, രാമനാട്ടുകര, അരീക്കാട് ജങ്ഷന്‍, അഴിഞ്ഞിലം ജങ്ഷന്‍, എരഞ്ഞിപ്പാലം ജങ്ഷന്‍, പാവങ്ങാട്, കാരന്തൂര്‍, പത്താം മൈല്‍ വളവ്, മീഞ്ചന്ത ബൈപാസ്, മാങ്കാവ്, ഓമശ്ശേരി ജങ്ഷന്‍, പാലക്കുറ്റി, നെല്ലാങ്കണ്ടി വളവ്, ഈങ്ങാപ്പുഴ, തിരുവങ്ങൂര്‍, ചേമഞ്ചേരി, മൂര്യാട് പാലം, അയനിക്കാട്, നാദാപുരം. മലപ്പുറത്ത് വൈദ്യരങ്ങാടി, കഞ്ചിക്കാട്, പൂക്കിപറമ്പ്, മഞ്ചേരി സെന്‍ട്രല്‍ ജങ്ഷന്‍, തുറക്കല്‍, ചെറുമണ്ണൂര്‍, പാലുണ്ട, വട്ടപ്പാറ, മൂടല്‍.

പാലക്കാട് ജില്ലയില്‍ യാക്കര പാലം, മണക്കര, സ്വാതി ജങ്ഷന്‍, കണ്ണനൂര്‍, തച്ചമ്പാറ-കളരിക്കോട്, നൊട്ടാമല വളവ്. കണ്ണൂര്‍ ജില്ലയില്‍ മുഴുപ്പിലങ്ങാട്, വളപ്പട്ടണം പാലം മുതല്‍ ചിറക്കല്‍, കീച്ചേരി മുതല്‍ കല്യാശ്ശേരി ഹൈസ്‌ക്കൂള്‍, ചുണ്ടല വളവ്, കൊതയ്മുക്ക്. കാസര്‍കോട് ജില്ലയില്‍ മാവിന്‍കട്ടെ, അരിക്കാടി ജങ്ഷന്‍, കോട്ടൂര്‍ വളവ്, പടന്നക്കാട്. വയനാട് ജില്ലയില്‍ വെള്ളാരംകുന്ന് വളവ്, പാതിരിപ്പാലം, കല്‍പ്പറ്റ ഫയര്‍ സ്റ്റേഷന് അടുത്തുള്ള പാലം, കൃഷ്ണഗിരി പാലം വളവ്, മീനങ്ങാടി എഫ്.സി.ഐ, കൊളഗപ്പാറ എന്നിവിടങ്ങളിലാണ് കേരളത്തില്‍ കൂടുതല്‍ അപകട സാധ്യതയുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
Print
SocialTwist Tell-a-Friend










Other stories in this section