
എന്നാല്‍ സാധാരണ സംഭവിക്കാറുള്ളതുപോലെ ഒരു മുതലാളിപ്പയ്യനായിട്ടല്ല, പിതാവിന്റെ നിര്‍ബന്ധമനുസരിച്ച് മറ്റേതൊരു ട്രെയ്‌നിയേയുംപോലെ ഒരു അപ്രന്റീസായിട്ടായിരുന്നു അക്കിയോ കമ്പനിയില്‍ പ്രവേശിച്ചത്. എങ്കിലും കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതലാളിപ്പയ്യനായിട്ടു തന്നെ ബഹുമാനത്തോടെയാണ് അക്കിയോയെ കണ്ടത്. എന്നാല്‍, എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന മാസ്റ്റര്‍ ടെസ്റ്റ് െ്രെഡവര്‍ ഹിരോമു നാരുസ് മാത്രം വിവരമില്ലാത്ത പയ്യന്‍ എന്ന മട്ടിലാണ് ഭാവി പ്രസിഡന്റിനോട് പെരുമാറിയത്. 'നീ ആദ്യം പോയി മര്യാദയ്ക്ക് െ്രെഡവു ചെയ്യാന്‍ പഠിക്ക്. എന്നിട്ട്മതി കാറുകളെക്കുറിച്ചുള്ള വാചകമടി', അദ്ദേഹം പറഞ്ഞു 

Other stories in this section