തിരുവനന്തപുരം: ഹെല്‍മറ്റ് നിര്‍ബന്ധമാക്കുന്നതടക്കമുള്ള റോഡ് സുരക്ഷാ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന് മുന്നോടിയായി സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കും. അപകടങ്ങള്‍ അവലോകനം ചെയ്യുന്നതിനും കാരണം കണ്ടെത്തുന്നതിനുമായി ജില്ലാ-സംസ്ഥാന തലങ്ങളില്‍ റോഡപകട അവലോകന സമിതികള്‍ രൂപവത്കരിക്കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല സമിതി തീരുമാനിച്ചു. റോഡ് അപകടം കുറയ്ക്കുന്നതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ രണ്ടാഴ്ചകം സമര്‍പ്പിക്കാന്‍ പൊതുമരാമത്ത്, ഗതാഗത, പോലീസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ഈ നിര്‍ദേശം കിട്ടുന്നമുറയ്ക്കായിരിക്കും സര്‍വ കക്ഷിയോഗം ചേരുക. 
Other stories in this section