
ഇന്ത്യയെ അപേക്ഷിച്ച് വാഹന നിര്‍മ്മാണ ചിലവ് വളരെ കൂടുതലാണ് ദക്ഷിണ കൊറിയയില്‍. 1978 മുതല്‍ ബൈക്ക് നിര്‍മ്മാണം നടത്തുന്ന എസ് ആന്‍ഡ് ടി ബൈക്ക് നിര്‍മ്മാണ ഹബ്ബായി ചൈനയെയും പരിഗണിച്ചിരുന്നു. എന്നാല്‍ ആഭ്യന്തര ഇരുചക്രവാഹന വിപണിയുടെ വളര്‍ച്ചയും വിലകുറഞ്ഞ വാഹന നിര്‍മ്മാണ ഘടകങ്ങളുടെ ലഭ്യതയും ഇന്ത്യയിലേക്ക് വരാന്‍ ഹ്യോസങ്ങിനെ പ്രേരിപ്പിച്ചുവെന്ന് പുണെയിലെ ഗാര്‍വെയര്‍ മോട്ടോഴ്‌സ് എം ഡി ദിയ ഗാര്‍വെയര്‍ പറഞ്ഞു. ബൈക്കുകളുടെ നിര്‍മ്മാണം ഇന്ത്യയിലേക്ക് മാറ്റിയാലും ഹ്യോസങ്ങിന്റെ ഗവേഷണ വികസന കേന്ദ്രങ്ങള്‍ ദക്ഷിണ കൊറിയയില്‍ തന്നെ നിലനിര്‍ത്തും.
Other stories in this section