TopGear1
TopGear2
TopGear3
ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ്‌ബോയ് സ്‌പെഷ്യല്‍
Posted on: 12 Aug 2011



ന്യൂഡല്‍ഹി: ലോകപ്രശസ്ത അമേരിക്കന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ കസ്റ്റം ബൈക്കായ ഫാറ്റ്‌ബോയ് സ്‌പെഷ്യല്‍ ഇന്ത്യന്‍ വിപണിയിലെത്തിച്ചു. 19.7 ലക്ഷം രൂപയാണ് ന്യൂഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഫാറ്റ്‌ബോയ് സ്‌പെഷ്യലുകളാവും ഇറക്കുമതിചെയ്ത് ഇന്ത്യയിലെ ഷോറൂമുകള്‍വഴി വില്‍ക്കുക. നിലവില്‍ 14 ബൈക്ക് മോഡലുകള്‍ ഹാര്‍ലി ഇന്ത്യയില്‍ വിറ്റഴിക്കുന്നുണ്ട്.



കറുത്ത നിറമുള്ള എന്‍ജിനും ഫ്രെയിമും താഴ്ന്ന സീറ്റുകളുമാണ് ഹാര്‍ലി പാരമ്പര്യം ഉള്‍ക്കൊള്ളുന്ന ഫാറ്റ്‌ബോയ് സവിശേഷതകള്‍. ഇവ പൂര്‍ണ്ണായും പിന്തുടരുന്നതാണ് ഫാറ്റ്‌ബോയ് സ്‌പെഷ്യല്‍. ഏത് ഹാര്‍ലി ബൈക്കുകളെക്കാളും താഴ്ന്നതാണ് ഇതിന്റെ ഇരിപ്പിടം. ഹാവ് മൂണ്‍ ഫുട്‌ബോഡുകള്‍, ബ്ലാക്ക് വീലുകള്‍, ലെതര്‍ ടാങ്ക് പാനല്‍ എന്നിവ ബൈക്കിനെ ആകര്‍ഷകമാക്കുന്നു.



ട്വിന്‍കാം 96 ബി വി ട്വിന്‍ എന്‍ജിനാണ് ഫാറ്റ്‌ബോയ്ക്ക് കരുത്ത് പകരുന്നത്. 3500 ആര്‍.പി.എമ്മില്‍ 125 എന്‍.എം പരമാവധി ടോര്‍ക്ക് പകരുന്നതാണ് എന്‍ജിന്‍. ഇലക്ട്രോണിക് സീക്വന്‍ഷ്യല്‍ പോര്‍ട്ട് ഫ്യുവല്‍ ഇന്‍ജെക്ഷനാണ് എന്‍ജിനിലുള്ളത്. ആറു സ്പീഡ് ക്രൂയിസ് ഡ്രൈവ് ട്രാന്‍സ്മിഷനാണ് എന്‍ജിന്റെ കരുത്ത് ചക്രത്തില്‍ എത്തിക്കുന്നത്.



ബൈക്ക് വാങ്ങുന്നവര്‍ക്ക് വായ്പ ലഭ്യമാക്കുന്നതിനുവേണ്ടി എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയുമായി ഹാര്‍ഡി ഡേവിഡ്‌സണ്‍ഡ കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. കൂടുതല്‍ ബൈക്ക പ്രേമികള്‍ക്ക് ഹാര്‍ലി ഡേവിഡ്‌സണ്‍ കൂട്ടായ്മയില്‍ പങ്കാളികളാവാന്‍ ഇത് സാഹായിക്കുമെന്ന് ഇന്ത്യ വിഭാഗം മാനേജിങ് ഡയറക്ടര്‍ അനൂപ് പ്രകാശ് പറഞ്ഞു.
Tags:   Harley-Davidson, Motorcycles, Fat Boy Special, autonews
Print
SocialTwist Tell-a-Friend










Other stories in this section