ലക്ട്രിക് വാഹന രംഗത്തെ അതികായരായ ടെസ്‌ല പതിനൊന്നായിരം മോഡല്‍ X എസ്.യു.വികള്‍ പരിശോധയ്ക്കായി തിരിച്ചുവിളിച്ചു. പിന്‍സീറ്റിലെ കേബിള്‍ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതാണ് തിരിച്ചുവിളിക്കുള്ള കാരണം. കമ്പനി ഇതുവരെ ആകെ വിറ്റഴിച്ചവയില്‍ വെറും 3 ശതമാനം മോഡല്‍ X കാറുകള്‍ മാത്രമാണ് തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ടത്. 

ഈ പ്രശ്‌നത്താല്‍ ഇതുവരെ ഒരു അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, യാതൊരു പരാതിയും ഞങ്ങള്‍ക്ക്‌ ലഭിച്ചിട്ടില്ല. കമ്പനിയുടെ ഇന്റേണല്‍ പരീക്ഷണത്തിലാണ് ഈ പിഴവ് ശ്രദ്ധയില്‍പ്പെട്ടത്. തിരിച്ചുവിളിയില്‍ ഉള്‍പ്പെട്ട കാറുകള്‍ മൊബൈല്‍ സര്‍വ്വീസ് ഓപ്പറേറ്റര്‍മാര്‍ പത്തു മിനിറ്റിനുള്ളില്‍ പരിശോധിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ടെസ്‌ല അധികൃതര്‍ അറിയിച്ചു. 

2016 ഒക്ടോബര്‍ 28 മുതല്‍ 2017 ഓഗസ്റ്റ് 16 വരെയുള്ള കാലയളവില്‍ നിര്‍മിച്ച മോഡലുകളാണ് പരിശോധനയ്ക്ക് വിളിക്കുന്നത്. ഇന്ത്യയില്‍ ടെസ്‌ലയ്ക്ക് വേണ്ടത്ര സ്വാധീനം ഇല്ലാത്തതിനാല്‍ തിരിച്ചുവിളിയില്‍പ്പെട്ട കാറുകള്‍ ഇവിടെയുണ്ടാകാന്‍ സാധ്യത കുറവാണ്. എന്നാല്‍ വ്യക്തികള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഇറക്കുമതി ചെയ്ത് ചില യൂണിറ്റുകള്‍ ഇന്ത്യയിലെത്തിച്ചിരിക്കാം. നിലവില്‍ അധികം വൈകാതെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കാനുള്ള ശ്രമത്തിലാണ് ടെസ്‌ല.