നിസാന്റെ ബജറ്റ്‌ ബ്രാന്‍ഡായ ഡാറ്റ്സൺ ഇന്ത്യയില്‍ ഒരു ലക്ഷം കാറുകള്‍ നിര്‍മിച്ച് പുറത്തിറക്കി. ചെന്നൈയിലെ നിര്‍മാണ യൂണിറ്റില്‍ നടന്ന ചടങ്ങില്‍ നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ജെറോ സൈഗോട്ട്, റെനോ-നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ സി.ഇ.ഒ.യും എം.ഡി.യുമായ കോളിന്‍ മക്ഡൊണാള്‍ഡ് എന്നിവരുടെ സാന്നിധ്യത്തില്‍ റെഡി ഗോ 1.0 ലിറ്റര്‍ പുറത്തിറക്കിക്കൊണ്ടാണ് ഒരു ലക്ഷം കാറുകള്‍ എന്ന നാഴികക്കല്ല് പിന്നിട്ടത്. 

2014-ലാണ് ഡാറ്റ്‌സൺ കാറുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. രാജ്യത്തുടനീളം 280 ഡീലര്‍ഷിപ്പുകളുകള്‍ നിലവില്‍ ഡാറ്റ്‌സണുണ്ട്. ചെറുഹാച്ച്ബാക്ക് ഗോ, മള്‍ട്ടി പര്‍പ്പസ് ഗോ പ്ലസ്, റെഡി-ഗോ എന്നീ മൂന്നു മോഡലുകളാണ് ഡാറ്റ്‌സണ്‍ ഇന്ത്യ ഇവിടെ വിറ്റഴിക്കുന്നത്. ഇക്കൂട്ടത്തിലേക്കുള്ള പുതിയ അതിഥിയായി ഗോ പ്ലസിന്റെ അടിസ്ഥാനത്തില്‍ വരുന്ന ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഗോ ക്രോസ് എന്ന ക്രോസ്ഓവര്‍ നിരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഡാറ്റ്‌സണ്‍. 

Content Highlights: Datsun India, Go, Go+, RediGo, NissanDatsun